അഞ്ജു സി വിനോദ്
രാജ്യത്ത് തൈറോയ്ഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തൈറോയ്ഡ് സംബന്ധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വര്‍ഷവും മെയ് 25ന് ലോക തൈറോയ്ഡ് ദിനം ആചരിക്കുന്നു.
സെലെനിയം, അയഡിന്‍, സിങ്ക്, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണം ദിവസവും ഡയറ്റില്‍ ചേര്‍ക്കുന്നത് തൈറോയ്ഡ് നിയന്ത്രിക്കാന്‍ സഹായിക്കും.
ആപ്പിള്‍
തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ആപ്പിള്‍ മികച്ച ചോയിസ് ആണ്. ആപ്പിളില്‍ അടങ്ങിയ പെക്റ്റിന്‍ ശരീരത്തില്‍ നിന്ന് മെര്‍കുറി പോലുള്ള വിഷാംശത്തെ പുറന്തള്ളാന്‍ സഹായിക്കും. മെര്‍ക്കുറി തൈറോയ്ഡ് സംബന്ധ തകരാറുകള്‍ക്ക് കാരണമാകുന്നതാണ്. മാത്രമല്ല, തൈറോയ്ഡ് ഗ്രന്ഥികളെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കാനും ആപ്പിള്‍ കഴിക്കുന്നതിലൂടെ സാധിക്കും.
ബെറിപ്പഴങ്ങള്‍
സ്‌ട്രോബറി, മള്‍ബറി, റാസ്‌ബെറി എന്നിവയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം ഉത്തേജിപ്പിക്കാന്‍ സഹായിക്കും. ഇത് ഗ്രന്ഥികളുടെ പ്രവര്‍ത്തനം മികച്ചതാക്കും.
ഓറഞ്ച്
സിട്രസ് പഴമായ ഓറഞ്ചില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശേഷി മെച്ചപ്പെടുത്തി തൈറോയ്ഡ് അസന്തുലിതാവസ്ഥ തടയുകയും ചെയ്യുന്നു.
പൈനാപ്പിള്‍
തൈറോയ്ഡിന്റെ ലക്ഷണങ്ങളിലൊന്നായ ക്ഷീണം അകറ്റാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി ഇതില്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഇതില്‍ അടങ്ങിയ വിറ്റാമിന്‍ സി, മാഗ്നീസ് എന്നിവ ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു.
പേരയ്ക്ക
തൈറോയ്ഡ് ഗ്രന്ഥികളുടെ ആരോഗ്യത്തിന് പേരയ്ക്ക് മികച്ചയാണ്. ഇതില്‍ അടങ്ങിയ കോപ്പര്‍ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും ആഗിരണത്തിനും പ്രവര്‍ത്തനത്തിനും സഹായിക്കും.
വാഴപ്പഴം
ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി6, പൊട്ടാസ്യം തുടങ്ങിയവ ഹൈപ്പോ തൈറോയിഡിസം ഉള്ളവര്‍ കഴിക്കുന്നത് നല്ലതാണ്.
നിയന്ത്രിക്കേണ്ടവ
ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് തൈറോയ്ഡിന്റെ ആരോഗ്യത്തിന് നല്ലതാണ്.