സമകാലിക മലയാളം ഡെസ്ക്
സൂര്യപ്രകാശ ലഭ്യതക്കുറവും അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പവും മഴക്കാലത്ത് പൂച്ചെടികളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ആവശ്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് വേണ്ടവിധം പരിപാലിച്ചാല്‍ മഴക്കാല പ്രതിസന്ധികളെ എളുപ്പത്തില്‍ മറികടക്കാനാകും.
ചെടിക്ക് നല്‍കുന്ന വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കാം. വെള്ളം അധികമാകുന്നത് ചെടിയുടെ വേരുകള്‍ നശിക്കാനും ഫംഗസ്, ബാക്ടീരിയ ബാധകള്‍ക്കും കാരണമായേക്കാം.
ചെടികള്‍ക്ക് വെള്ളം, വളം എന്നിവ നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധവേണം. അന്തരീക്ഷ താപനനില കുറവായതിനാല്‍ ചെടി നനയ്ക്കുമ്പോള്‍ ആ വെള്ളം ചെടി വലിച്ചെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്നു. ഇതിനെ മറികടക്കാന്‍
ചെടിച്ചട്ടിയിലെ അധികമുള്ള വെള്ളം വാര്‍ന്നുപോകാന്‍ ഡ്രെയിനേജ് സംവിധാനം ഒരുക്കാം.
ചെടികള്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയേറെയുള്ള സമയമാണ് മഴക്കാലം. ഇലകളില്‍ മഞ്ഞളിപ്പ്, ഇലകളില്‍ പുള്ളിക്കുത്ത്, ഇല ചുരുണ്ടുപോകുക, തണ്ട് ചീയല്‍ എന്നിവ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാം.
ചെടികള്‍ നട്ടിരിക്കുന്നതും, ചെടിച്ചട്ടികളുടെ സ്ഥാനവും വെള്ളം കെട്ടിനില്‍ക്കുന്ന ഇടത്ത് ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. മഴവെള്ളം സ്വാഭാവികമായി വാര്‍ന്നുപോകാനുള്ള സാഹചര്യം ഉണ്ടാക്കാം.
പ്രതിരോധശേഷി വര്‍ധിപ്പിച്ച് രോഗങ്ങള്‍ തടയാം. ചെടികളില്‍ ഈര്‍പ്പംമൂലം ഫംഗസ് ബാധ ഇല്ലാതിരിക്കാന്‍ യോജിച്ച കുമിള്‍ നാശികള്‍ ഉപയോഗിക്കാം.
ഇന്‍ഡോര്‍ ചെടികള്‍ക്കും വേണം സംരക്ഷണം. അവയ്ക്ക് ശരിയായി വായു സഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.
മഴക്കാലത്തിന് മുന്‍പേ ചെടികള്‍ കൊമ്പുകോതി വെട്ടിയൊതുക്കി നിര്‍ത്താം. ഇത് ചെടിക്ക് കൂടുതല്‍ ശാഖകളുണ്ടായി നന്നായി വളരുന്നതിന് സഹായിക്കുന്നു.
അഡീനിയം, ആന്തൂറിയം, ഓര്‍ക്കിഡ് തുടങ്ങിയ വിദേശ ചെടികള്‍ക്ക് മഴക്കാലം അനുയോജ്യമല്ല. അധികം വെള്ളം ലഭിക്കുന്നതും, ഈര്‍പ്പമുള്ള കാലാവസ്ഥയും ചെടിയെ പ്രതികൂലമായി ബാധിക്കും.
ജൈവവളങ്ങള്‍ മണ്ണില്‍ വിഘടിക്കാന്‍ സമയമെടുക്കുന്നതിനാല്‍ മഴക്കാലത്ത് ജൈവവളപ്രയോഗം ഒഴിവാക്കാം.
Gardeningപുതിയ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ യോജിച്ച സമയം കൂടിയാണ് മഴക്കാലം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ