എ എം
ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വിപണി മൂല്യത്തില്‍ 78,166 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 609 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയുടെ നഷ്ടം 166 പോയിന്റ് ആണ്
റിലയന്‍സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്
റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 40,800 കോടിയുടെ കുറവാണ് ഉണ്ടായത്. 19,30,339 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്
ടിസിഎസ് ആണ് തൊട്ടുപിന്നില്‍. 17,710 കോടിയുടെ കുറവോടെ, 12,71,395 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്
ഇന്‍ഫോസിസ് 10,488 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 5,462 കോടി, ഐസിഐസിഐ ബാങ്ക് 2,454 കോടി, എസ്ബിഐ 1,249 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്
ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐടിസി ഓഹരികള്‍ നേട്ടം ഉണ്ടാക്കി. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 4,548 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
റിലയന്‍സ് തന്നെയാണ് ഏറ്റവും വിപണി മൂല്യമുള്ള കമ്പനി. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് തൊട്ടുപിന്നിലുള്ള കമ്പനികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ