എ എം
മഴക്കാലത്ത് പതിവിലും കൂടുതലായിരിക്കും എല്‍പിജി ഉപയോഗം. പാചകത്തിന് കൂടുതല്‍ സമയമെടുക്കുമെന്നതും ഇടയ്ക്കിടെ ഭക്ഷണസാധനങ്ങള്‍ ചൂടാക്കേണ്ടി വരുമെന്നതുമൊക്കെ ഗ്യാസ് ഉപയോഗം കൂടാനുള്ള കാരണങ്ങളാണ്.
വിഭവങ്ങള്‍ ചൂടാറാതെയിരിക്കാന്‍ ചെറുതീയില്‍ ചൂടാക്കിക്കൊണ്ടിരിക്കുന്നത് പലരുടെയും ശീലമാണ്. ചെറുതീയായതുകൊണ്ട് ഗ്യാസ് കുറച്ചുമതിയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ മീഡിയം തീയില്‍ വച്ച് പാചകം ചെയ്യുന്നതാണ് അനുയോജ്യം.
ചെറുതീയില്‍ വയ്ക്കുമ്പോള്‍ സ്വാഭാവികമായി പാചകത്തിന് കൂടുതല്‍ സമയം വേണ്ടിവരും. ഇതിനുപുറമേ കാറ്റടിയുള്ളതിനാല്‍ വിചാരിക്കുന്നതിനേക്കാല്‍ കൂടുതല്‍ സമയവും ഗ്യാസും ചെലവിടേണ്ടിവരും.
ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുള്ള വിഭവങ്ങള്‍ പുറത്തെടുത്ത ഉടന്‍ ചൂടാക്കുന്നത് പലരുടെയും പതിവാണ്. തിരക്കിനിടയില്‍ സംഭവിച്ചുപോകുന്നതാണെങ്കിലും ഇത് ആരോഗ്യത്തിന് നല്ലതല്ലെന്ന് മറക്കരുത്. ആരോഗ്യം മാത്രമല്ല ഗ്യാസ് ചെലവ് കൂടി പോക്കറ്റ് കാലിയാക്കാനും ഈ ശീലം കാരണമാകും.
തണുത്ത ഭക്ഷണസാധനങ്ങള്‍ ചൂടാക്കിയെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. അതുകൊണ്ട്, ഫ്രിഡ്ജില്‍ നിന്ന് നേരത്തെ പുറത്തെടുത്തുവച്ച് റൂം ടെംപറേച്ചര്‍ ആക്കിയതിനുശേഷം വേണം ചൂടാക്കാന്‍.
ധാന്യങ്ങളും അരിയുമൊക്കെ നേരെ വേവിക്കാന്‍ വയ്ക്കുന്നതിന് പകരം കുറച്ചുസമയം വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം പാചകം ചെയ്യുന്നത് ധാരാളം സമയം ലാഭിക്കും. ഇതുവഴി ഗ്യാസ് ചെലവും കുറയ്ക്കാം.
വെള്ളത്തിലിട്ട് വയ്ക്കുന്നത് ധാന്യങ്ങളെ മൃദുലമാക്കും. അതുകൊണ്ട് പാചകം ചെയ്യാന്‍ പോകുന്ന വിഭവങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നത് പാചകത്തിനെടുക്കുന്ന സമയത്തിന്റെ കാര്യത്തിലും ചെലവിന്റെ കാര്യത്തിലും വലിയ മാറ്റമുണ്ടാക്കും.
ഇപ്പോള്‍ ഓട്ടോമാറ്റിക് ഗ്യാസ് സ്റ്റൗ ഒക്കെ വ്യാപകമാണെങ്കിലും ചിലര്‍ക്ക് ഗ്യാസ് കത്തിക്കാന്‍ തീപ്പെട്ടി തന്നെ വേണം. നിങ്ങളും അങ്ങനെയൊരാളാണെങ്കില്‍ ഒരു കാര്യം മറക്കരുത്. ഗ്യാസ് ഓണാക്കുന്നതിന് മുമ്പ് തീപ്പെട്ടി കത്തിച്ച് പിടിക്കുന്നത് ഗ്യാസ് നഷ്ടം കുറയ്ക്കും. ഈ ശീലം അപകടമൊഴിവാക്കാനും സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ