Amal Joy
കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 1009 കേസുകളാണ് ഇന്ന് രാവിലെ എട്ട് മണിവരെ റിപ്പോര്‍ട്ട് ചെയ്തത്
ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. 420 കോവിഡ് (covid) കേസുകളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയില്‍ 209 കേസും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 104 കോവിഡ് രോഗികളാണുള്ളത്
ജെഎന്‍.1 എന്ന വകഭേദത്തിപ്പെട്ട കോവിഡാണ് ഇന്ത്യയില്‍ പടരുന്നത്, ഇതിന്റെ ഉപവകഭേദങ്ങളായ NB.1.8.1, LF.7 എന്നിവയാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
വ്യാപന ശേഷി കൂടിയ വകഭേദമാണിത്, ഒമിക്രോണ്‍ വകഭേദത്തെ പോലെ ഗുരുതര സ്വഭാവമുള്ളവയല്ല ഇവ
ജെഎന്‍.1 ന്റെ ലക്ഷണങ്ങള്‍ നേരിയതാകാം, എന്നാല്‍ പ്രായമായമായവരിലും ഗുരുതര രോഗമുള്ളവരിലും അപകടസാധ്യത വര്‍ധിപ്പിച്ചേക്കാം
പനിയും വിറയലും, ചുമ, തൊണ്ടവേദന, ക്ഷീണ, കടുത്ത ശരീരവേദന, തലവേദന,മൂക്കൊലിപ്പ്, രുചി ഇല്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ