സമകാലിക മലയാളം ഡെസ്ക്
ആധുനിക ടെന്നീസിലെ ഇതിഹാസം സ്‌പെയിനിന്റെ റാഫേല്‍ നദാലിന് (Rafael Nadal) ഫ്രഞ്ച് ഓപ്പണില്‍ ആദരം.
ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടെന്നീസ് താരമെന്ന നേട്ടം ഫ്രഞ്ച് ഓപ്പണില്‍ സ്വന്തമാക്കിയ താരമാണ് നദാല്‍.
റോളണ്ട് ഗാരോസ് മൈതാനത്ത് 14 തവണയാണ് നദാല്‍ കിരീടം ഉയര്‍ത്തിയത്.
ചരിത്രത്തില്‍ ഒരു താരവും ഒരു ടൂര്‍ണമെന്റുമായി ഇത്ര താദാത്മ്യം പ്രാപിച്ചിട്ടില്ല.
ഫ്രഞ്ച് ഓപ്പണ്‍ കളിമണ്‍ കോര്‍ട്ടില്‍ അക്ഷോഭ്യനായി നിന്ന പവര്‍ ഗെയിമിന്റെ ആശാനാണ് നദാല്‍. 116 മത്സരങ്ങളിൽ 112ഉം നദാൽ ജയിച്ചു!
വിരമിച്ച ശേഷം റോളണ്ട് ഗാരോസില്‍ അദ്ദേഹം ഒരിക്കല്‍ കൂടി എത്തി. ഇത്തവണ ആദരം ഏറ്റുവാങ്ങാനായിരുന്നു.
നദാലിനെ ആദരിക്കുന്നത് കാണാന്‍ ഇതിഹാസങ്ങളും മുഖ്യ എതിരാളികളുമായിരുന്ന ഫെഡറര്‍, ജോക്കോവിച്, മുറെ എന്നിവരും എത്തിയിരുന്നു.
2005 മുതലാണ് നദാല്‍ ഇവിടെ കിരീടം നേടി തുടങ്ങിയത്. 2005, 06, 07, 08, 10, 11, 12, 13, 14, 17, 18, 19, 20, 22 വരെ അദ്ദേഹത്തിന്റെ അപ്രമാദിത്വം കണ്ടു.
ഐതിഹാസികമായ ആ ടെന്നീസ് കരിയറിനു 2024ലാണ് വിരാമമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ