എച്ച് പി
ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ നടിയാണ് അഭിരാമി (Abhirami).
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്നു അഭിരാമി.
ഏറെക്കാലം ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്നു അഭിരാമി.
കരിയറിൽ തിരക്കേറിയ സമയത്താണ് നടി ഇടവേളയെടുത്ത് അമേരിക്കയിലേക്ക് പോയത്. തിരിച്ച് വന്നപ്പോഴും മികച്ച സിനിമകൾ അഭിരാമിക്ക് ലഭിച്ചു.
ഇപ്പോൾ തമിഴിലാണ് അഭിരാമി കൂടുതലും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് ആണ് അഭിരാമിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
തഗ് ലൈഫ് ഓഡിയോ ലോഞ്ചിനെത്തിയ അഭിരാമിയുടെ ചിത്രങ്ങളാണിപ്പോൾ വൈറലായി മാറുന്നത്.
വിജയ് സേതുപതി നായകനായെത്തിയ മഹാരാജയിലെ അഭിരാമിയുടെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ