അഞ്ജു സി വിനോദ്
മഴക്കാലത്ത് മഴ ഒഴിവാക്കാനാവില്ല, എത്ര സൂക്ഷിച്ചു കുടപിടിച്ചാലും കാറ്റും മഴയും കാരണം വീട്ടിൽ കയറുമ്പോൾ നനഞ്ഞുകുളിച്ചിട്ടുണ്ടാവും. ഇത് രോഗപ്രതിരോധശേഷി കുറയ്ക്കുകയും പെട്ടെന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
നനഞ്ഞ വസ്ത്രം
മഴ നനഞ്ഞു വീട്ടിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് നനഞ്ഞ വസ്ത്രം മാറ്റുകയെന്നതാണ്. നനഞ്ഞ വസ്ത്രം ശരീരതാപനില കുറയ്ക്കാൻ കാരണമാകും. ഇത് ശരീരം ദീർഘനേരം തണുക്കാനും ജലദോഷം പോലുള്ള രോഗാവസ്ഥകൾ പിടിപ്പെടാനും കാരണാകും. മാത്രമല്ല, ദീർഘനേരം നനയുന്നതു കാരണം ചർമപ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്.
ചൂടുവെള്ളത്തിൽ കുളി
ശേഷം ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരതാപനില മെച്ചപ്പെടാനും, ചർമത്തിൽ നിന്ന് മാലിന്യം നീക്കാനും സഹായിക്കും. ഇത് അണുബാധയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
തലമുടി
കുളിച്ച ശേഷം തലമുടി നന്നായി ഉണങ്ങാൻ ശ്രദ്ധിക്കണം. കാരണം നനഞ്ഞ മുടി ശരീരതാപനില കുറയ്ക്കാൻ കാരണമാകും. ഇത് ശരീരം തണുക്കാനും പ്രതിരോധശേഷി കുറയ്ക്കാനും കാരണമാകും.
കാൽ പാദങ്ങൾ
മഴയത്ത് പുറത്തു നിന്ന് വരുമ്പോൾ നിരവധി ബാക്ടീരിയ, ഫംഗസ് പോലുള്ളവ കാലിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് കാൽപാദങ്ങൾ വൃത്തിയായി കഴുകുകയും നന്നായി ഉണങ്ങാൻ അനുവദിക്കുകയും ചെയ്യണം. കാൽപാദങ്ങൾ നനഞ്ഞിരിക്കുന്നത് ശരീരതാപനില കുറയ്ക്കാൻ കാരണമാകും.
ഹെർബർ ചായ
കുളി കഴിഞ്ഞ ശേഷം ഇഞ്ചി ചായ അല്ലെങ്കിൽ ചൂട് സൂപ്പ് കുടിക്കുന്നത് ശരീരത്തിന് ഉള്ളിൽ നിന്ന് ചൂടു പകരാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ജലദോഷം പോലുള്ള രോഗങ്ങൾ ഉണ്ടാവാതെ സഹായിക്കും.
എസി
മഴനനഞ്ഞു വന്നാൽ ഉടൻ എസിക്കുള്ളിൽ ഇരിക്കാൻ പാടില്ല. ഇത് ശരീരത്തെ വീണ്ടും തണുപ്പിക്കുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു.
പഴങ്ങൾ
പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ ഏറ്റവും പ്രധാനപ്പെട്ടതാണ് വിറ്റാമിൻ സി. ആപ്പിൾ, ഓറഞ്ച് പോലുള്ള പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മഴക്കാലത്ത് ബെസ്റ്റാണ്.
തണുത്തതും വൃത്തിയില്ലാത്തതുമായ ഭക്ഷണം
മഴക്കാലത്ത് തണുത്തതും വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കിയതുമായി ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് അണുബാധ ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കുന്നു.
ഹോട്ട് വാട്ടർ ബാഗ്
ശരീരത്തിന്റെ ചൂട് വീണ്ടെടുക്കുന്നതിന് ഹോട്ട്‌വാട്ടർ ബാഗ് ഉപയോഗിക്കുന്നത് നല്ലതാണ്. മാത്രമല്ല, തണുപ്പു കാരണം പേശികൾ വലിഞ്ഞുമുറുകുന്നതും ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും.
വെള്ളം കുടിക്കുക
മഴക്കാലമാണെങ്കിലും മതിയായ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കും വിഷാംശം നീക്കാനും സഹായിക്കും.