എച്ച് പി
ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സരയു (Sarayu) മലയാളികൾക്ക് പ്രിയങ്കരിയാണ്.
ചക്കര മുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയു തന്റെ കരിയർ ആരംഭിക്കുന്നത്.
പിന്നീട് നിരവധി സിനിമകളിൽ നായികയായും ചെറിയ വേഷങ്ങളിലും നടിയെത്തി.
സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് സരയു.
അഭിനയത്തിന് പുറമേ നൃത്ത വേദികളിലും സരയു എത്താറുണ്ട്.
ഇപ്പോഴിതാ സരയു പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
വാക മരച്ചുവട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് സരയു പങ്കുവച്ചിരിക്കുന്നത്.
'വാക പൂത്ത വഴിയിൽ വരുമെന്നോർത്തു നീ വെറുതെ കാത്തിരുന്നു
വാടികൊഴിഞ്ഞു ഞാൻ വെയിലേറ്റ് വാടി വിതുമ്പി വീണുമറ്റൊരു
വാകപോൽ അകമേ വിണ്ടുകീറി ചോന്നുപോയി!' ... - സരയു കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ