ആതിര അഗസ്റ്റിന്‍
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു (Jawaharlal Nehru)ഓര്‍മയായിട്ട് ഇന്ന് 61 വര്‍ഷം
മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യ പടുത്തുയര്‍ത്താന്‍ നേതൃത്വം നല്‍കിയത് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനയ്ക്ക് പരമപ്രാധാന്യം നല്‍കിയ നെഹ്‌റുവിന് ഭരണം ഏറ്റെടുക്കുമ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു.
''നമ്മുടെ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് അദ്ദേഹത്തിന്റെ ചരമ വാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു'', പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
''രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ ഞങ്ങള്‍ ആദരിക്കുന്നു, അദ്ദേഹത്തിന്റെ ദര്‍ശനം ആധുനിക ഇന്ത്യയെ രൂപപ്പെടുത്തി. ജനാധിപത്യം, മതേതരത്വം, ശാസ്ത്രീയ മനോഭാവം തുടങ്ങിയ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ നമ്മുടെ മുന്നോട്ടുള്ള വഴിയെ നയിക്കുന്നു. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പാരമ്പര്യത്തിനും നേതൃത്വത്തിനും ഹൃദയംഗമമായ ആദരാഞ്ജലികള്‍'', കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.
കുട്ടികളെ ഏറെ സ്‌നേഹിച്ച നെഹ്‌റു അവരുടെ അവകാശങ്ങള്‍ക്കായി വാദിച്ചു. കുട്ടികളെ ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തിയായും സമൂഹത്തിന്റെ അടിത്തറയായും കണക്കാക്കി.
നെഹ്‌റുവിനോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്റെ ജന്മദിനം നവംബര്‍ 14ന് ശിശുദിനമായി ആഘോഷിക്കുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ