'തുടരും' വരാൻ മണിക്കൂറുകൾ മാത്രം; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

​എച്ച് പി

തുടരും

മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായെത്തി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ഈ മാസം 30 മുതൽ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും.

തുടരും | ഇൻസ്റ്റ​ഗ്രാം

റെട്രോ

സൂര്യ നായകനായെത്തിയ കാർത്തിക് സുബ്ബരാജ് ചിത്രമാണ് റെട്രോ. നെറ്റ്ഫ്ലിക്സിലൂടെയാണ് റെട്രോ ഒടിടിയിലെത്തുന്നത്. മെയ് 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.

റെട്രോ | ഇൻസ്റ്റ​ഗ്രാം

ഡാൻസ് പാർട്ടി

ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, പ്രയാ​ഗ മാർട്ടിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഡാൻസ് പാർട്ടി. ഒരു വർഷത്തിന് ശേഷം ചിത്രം ഒടിടിയിലെത്തുകയാണ്. മനോരമ മാക്സിലൂടെ മെയ് 30ന് ചിത്രം സ്ട്രീമിങ് തുടങ്ങും.

ഡാൻസ് പാർട്ടി | ഇൻസ്റ്റ​ഗ്രാം

ഹിറ്റ് 3

നാനി നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് 'ഹിറ്റ് 3' ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്ലിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം പതിപ്പുകൾ പ്രേക്ഷകർക്ക് കാണാനാകും.

ഹിറ്റ് 3 | ഇൻസ്റ്റ​ഗ്രാം

ജെറി

അനീഷ് ഉദയ് സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്നർ ജെറിയും ഒടിടിയിലേക്ക് എത്തുകയാണ്. പ്രമോദ് വെളിയനാട്, കോട്ടയം നസീർ, സണ്ണി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മെയ് 30 മുതൽ സിംപ്ലി സൗത്തിൽ ചിത്രം സ്ട്രീമിങ് തുടങ്ങും.

ജെറി | ഇൻസ്റ്റ​ഗ്രാം

വീര ചന്ദ്രഹാസ

രവി ബസ്റുർ സംവിധാനം ചെയ്ത് ഷിതിൽ ഷെട്ടി, നാ​ഗശ്രീ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വീര ചന്ദ്രഹാസ ഒടിടിയിലേക്ക്. മെയ് 30 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം സ്ട്രീമിങ് തുടങ്ങും.

വീര ചന്ദ്രഹാസ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം