മദ്യം, വൈൻ, ബിയർ എത്ര കാലം മോശമാകാതെ ഇരിക്കും?

അഞ്ജു സി വിനോദ്‌

പഴകും തോറും വീഞ്ഞിന് വീര്യം കൂടുമെന്ന് കേട്ടിട്ടുണ്ട്. ഇത് എല്ലാ വിഭാ​ഗം മദ്യത്തിനും ബാധകമാണോ? മദ്യക്കുപ്പികളിൽ കാലഹരണ തിയതിയും കുറിക്കാറില്ല. അപ്പോൾ മദ്യം ചീത്തയാകില്ലെന്നാണോ?

മദ്യം, ബിയർ, വൈൻ തുടങ്ങിയ ലഹരിപാനീയങ്ങൾ വ്യത്യസ്ത പ്രക്രിയകളും ചേരുവകളും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോന്നിനും പല ഷെൽഫ് ലൈഫ് ആണ് ഉള്ളത്.

താപനിലയുടെ ഏറ്റക്കുറച്ചിലുകൾ, പ്രകാശമടിക്കുന്നത്, ഓക്സിഡേഷൻ തുടങ്ങിയ പല കാര്യങ്ങൾ മദ്യത്തിന്റെ ഫെൽഫ് ലൈഫിനെ ബാധിക്കും. കുറഞ്ഞ താപനിലയിലും ഇരുണ്ട സ്ഥലത്തും മദ്യം സൂക്ഷിക്കുന്നത് അതിന്റെ ഷെൽഫ് ലൈഫ് വർധിപ്പിക്കും.

ജിൻ, വോഡ്ക, വിസ്കി, ടെക്വില, റം എന്നിവയാണ് മദ്യം വിഭാ​ഗത്തിൽ ഉൾപ്പെടുന്നത്. ഇവ സാധാരണയായി പലതരം ധാന്യങ്ങളിൽ നിന്നോ ചെടികളിൽ നിന്നോ ആണ് നിർമ്മിക്കുന്നത്. മദ്യം കുപ്പി തുറന്നതിന് ശേഷം, അത് 6-8 മാസത്തിനുള്ളിൽ പരമാവധി കുടിക്കണം എന്നാണ്.

സീൽ ചെയ്ത ബിയർ ആറ് മുതൽ എട്ട് മാസത്തേക്ക് അതിന്റെ ഉപയോഗ തിയതി കഴിഞ്ഞും ഫെൽഫ് ലൈഫ് ഉണ്ടാകും. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ കാലം നിലനിൽക്കും.

സാധാരണയായി ആൽക്കഹോൾ എട്ട് ശതമാനം വരെ ഉള്ള ബിയർ കൂടുതൽ കാലം ഷെൽഫ് ലൈഫ് ഉണ്ടാകും. ബിയർ ഗ്ലാസിൽ ഒഴിക്കുമ്പോൾ പതയും കാർബേഷനോ ഉണ്ടായില്ലെങ്കിൽ ബിയർ ചീത്ത ആയിട്ടുണ്ടാവാം. ചെറിയ രുചി വ്യത്യാസവുമുണ്ടാകും. ഇത്തരം ബിയർ കുടിക്കുന്നത് നിങ്ങളുടെ വയറിനെ മോശമാക്കും.

ഒരിക്കൽ തുറന്നാൽ വൈൻ ഓക്സിജനുമായി ചേരും. വൈൻ ബോട്ടിൽ തുറന്ന് വെച്ചാൽ മൂന്ന്-നാല് ദിവസത്തിനുള്ളിൽ മിക്ക വൈനുകളും കുടിക്കണം. അവയെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.