സമകാലിക മലയാളം ഡെസ്ക്
അവധിക്കാലം കഴിഞ്ഞു സ്‌കൂളുകള്‍ (School )തുറക്കുന്നു. പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന കുട്ടികളുടെ മാനസിക - ശാരീരിക വളര്‍ച്ചയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
നീണ്ട അവധിക്കാലം കഴിഞ്ഞ് സ്‌കൂളിലെത്തുന്നവരാണ് മിക്ക കുട്ടികളും. അവരുടെ ദിനചര്യകള്‍ പോലും പഴയതുപോലെയാവാന്‍ കുറച്ചു സമയം ആവശ്യമായി വരും. അതിനുള്ള സമയം നല്‍കണം.
സ്‌കൂളിനോട് പൊരുത്തപ്പെടാനും ഇഷ്ടപ്പെടാനും കുട്ടികള്‍ക്ക് സമയം നല്‍കാന്‍ മാതാപിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കണം.
സ്‌കൂളിനെപ്പറ്റി നെഗറ്റീവ് കമന്റുകള്‍ ഒഴിവാക്കാം. സ്‌കൂളില്‍ പോയിതുടങ്ങുന്നതിനുമുമ്പ് സ്‌കൂള്‍ കാണാനായി കുട്ടിയെക്കൂട്ടി പോകാം.
പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ അല്പംകൂടി സമയം കുട്ടിക്ക് കൊടുക്കുക. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് ടെന്‍ഷന്‍ ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കാം.
കുട്ടികളോടുള്ള അധ്യാപകരുടെ ഇടപെടല്‍ ഏറെ പ്രധാനമാണ്. ഓരോ അധ്യാപകരും തങ്ങള്‍ക്ക് ചുമതലയുള്ള ക്ലാസിലെ കുട്ടികളുടെ പേരും പ്രധാനപ്പെട്ട കാര്യങ്ങളും മനസ്സിലാക്കി വയ്ക്കുന്നത് നല്ലതാണ്.
കുട്ടികളെ തുല്യപ്രാധാന്യം നല്‍കി പരിഗണിക്കണം. ഓരോ കുട്ടികളും ഓരോ തരത്തില്‍ കഴിവുകളിലും സ്വഭാവത്തിലും മറ്റെല്ലാക്കാര്യങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ ഉള്ളവരാണെന്നത് അധ്യാപകരുടെ മനസ്സിലുണ്ടാവണം.
പ്രത്യേകപരിഗണന വേണ്ട കുട്ടികള്‍, എഡിഎച്ച്എ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍, കുടുംബത്തിലെ പ്രശ്നങ്ങള്‍ അലട്ടുന്ന കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേകം കരുതല്‍ നല്‍കണം.
സ്‌കൂളിലേക്കോ പ്രീസ്‌കൂളിലേക്കോ കുട്ടികള്‍ പോകാനൊരുങ്ങും മുന്‍പ് ശുചിമുറി ഉപയോഗം, വെള്ളം തനിയെ കുടിക്കുക, ഭക്ഷണം സ്വയം കഴിക്കാനുമൊക്കെ പഠിപ്പിക്കാം. ഇത് കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
സ്‌കൂളില്‍ പോയിത്തുടങ്ങിയാല്‍ ഉറങ്ങാനും ഉണരാനുമെല്ലാം സമയനിഷ്ഠപാലിക്കാന്‍ അവരെ പ്രേരിപ്പിക്കാം.
ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം വയ്ക്കാം. എല്ലാ ദിവസവും പഠിപ്പിച്ചവ അവര്‍ പഠിക്കുന്നുണ്ടോ ഹോം വര്‍ക്കുകള്‍ ചെയ്യുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ