അഞ്ജു സി വിനോദ്
ജീവിതത്തില്‍ വിജയം തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം. അതിന് വേണ്ടി വലിയ വലിയ പ്ലാനിങ്ങും സ്വപ്‌നവുമായി ജീവിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ പലര്‍ക്കും ഈ വിജയം കയ്യെത്താ ദൂരത്താണ്. അവരവരുടെ പ്രവര്‍ത്തന മേഖലയില്‍ വിജയിച്ച പ്രമുഖരെ നിരീക്ഷിച്ചാല്‍ കഠിനാധ്വാനത്തിനൊപ്പം അവര്‍ മൂല്യം കൊടുക്കുന്ന ചില പൊതുവായ കാര്യങ്ങള്‍ കാണാം.
ചെറിയ ചെറിയ ചുവടുവെപ്പുകളാണ് വലിയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ജീവിത വിജയം കൈവരിക്കുന്നതിന് 7 ടെക്നിക്കുകള്‍.
ദിനചര്യ
അച്ചടക്കമുള്ള ആളുകള്‍ അവരുടെ ദിവസങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരായിരിക്കും. ചിട്ടയായ ഒരു ദിനചര്യ പിന്തുടരുന്നവരാണ് അവര്‍. ജോലിക്കും വിശ്രമത്തിനും സ്വയം പരിചരണത്തിനും സമയം കണ്ടെത്തുന്നു.
മൈക്രോ ഗോള്‍സ്
വലിയ സ്വപ്‌നങ്ങള്‍ ചെറിയ ഭാഗങ്ങളായി തിരിച്ചു അവ ഓരോന്നും വ്യക്തമായ ലക്ഷ്യങ്ങളാക്കി പ്രവര്‍ത്തിക്കാം. ഇത് സമ്മര്‍ദം കുറയ്ക്കുകയും ലക്ഷ്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കുകയും ചെയ്യും. മാത്രമല്ല, ഈ രീതി തലച്ചോറിന് മികച്ചതും ഡോപ്പമിന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മുന്‍ഗണനകള്‍ മനസിലാക്കാം
പിന്നീടുള്ള സമ്മര്‍ദങ്ങളും സങ്കീര്‍ണതകളും ഒഴിവാക്കുന്നതിന് ലക്ഷ്യങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ തന്നെ മുന്‍ഗണനകളെ മനസിലാക്കുകയും തടസങ്ങള്‍ നീക്കുകയോ അല്ലെങ്കില്‍ അതിനായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നു. ഇത് നിങ്ങളുടെ ബലഹീനതകളെയും മുന്‍ഗണനകളെയും മനസിലാക്കാന്‍ സഹായിക്കും.
പ്രയാസമുള്ള കാര്യങ്ങള്‍ ആദ്യം
പ്രായസമുള്ളതും എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്നതുമായി കാര്യങ്ങള്‍ കൂടിക്കുഴഞ്ഞു കിടക്കുകയാണെങ്കില്‍ മുന്‍ഗണന അനുസരിച്ച് ചെയ്യുന്നതിനൊപ്പം പ്രയാസമായവയെ ആദ്യം തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഇച്ഛാശക്തി മികച്ചതായിരിക്കുമ്പോള്‍ എന്തും അനായാസം ചെയ്യാന്‍ സാധിക്കും. 'ഈറ്റ് ദി ഫ്രോഗ്' എന്നാണ് ഈ രീതിയെ വിളിക്കുന്നത്.
പുരോഗതി ട്രാക്ക് ചെയ്യാം
ചിട്ടയായ ആളുകള്‍ അവരുടെ പുരോഗതി ദിവസവും വീക്ഷിക്കുന്നു. ജേര്‍ണലുകള്‍, ചാര്‍ട്ട് പോലുള്ളവ ഉപയോഗിച്ച് ഇവ മനസിലാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
'നോ' പറയാന്‍ മടിയില്ല
'യെസ്' എന്ന വാക്ക് പോസിറ്റീവ് ആണെങ്കില്‍ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അത് പ്രായോഗികമായിരിക്കില്ല. അത് ചില സാഹചര്യങ്ങളില്‍ നിങ്ങളെ സമ്മര്‍ദത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ചില സാഹചര്യങ്ങളില്‍ 'നോ' പറയുന്നത് നിങ്ങളുടെ ഊര്‍ജത്തെയും ഏകാഗ്രതയെയും സംരക്ഷിക്കുമെന്ന് മനസിലാക്കുക.
ഉറക്ക ശീലം
ശരീരത്തിന്റെ സ്വാഭാവിക താളത്തിന് അനുസരിച്ച് ഉറക്കവും ജീവിതവും ക്രമീകരിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും സഹായിക്കും. ഇത് നിങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനും ചിന്താശേഷി വളര്‍ത്താനും സഹായിക്കും.