സമകാലിക മലയാളം ഡെസ്ക്
യുദ്ധവിജയത്തിന്റെ 25 ആം വാര്‍ഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുന്നു
ഇന്ത്യന്‍ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് 1999 മെയ് 8-ന് കാര്‍ഗില്‍ മലനിരകളില്‍ യുദ്ധം ആരംഭിച്ചത്
5000-ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്
സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍- കാര്‍ഗില്‍ ലേ ഹൈവേ ഉള്‍പ്പെടെ അധീനതയിലാക്കുകയായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം
16,000 മുതല്‍ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളില്‍ നിലയുറപ്പിച്ച പാക് പടയെ തുരത്താന്‍ ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു
ഒടുവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനു മുന്നില്‍ പാകിസ്ഥാന്‍ അടിയറവ് പറഞ്ഞു. കാര്‍ഗില്‍ മഞ്ഞുമലയുടെ മുകളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ കൊടി പാറി
1999 മെയ് 8-ന് ആരംഭിച്ച യുദ്ധത്തില്‍ 1999 ജൂലൈ 14-ന് ഇന്ത്യ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു
ജൂലൈ 26-ന് യുദ്ധം അവസാനിച്ചതായി പ്രധാനമന്ത്രി വാജ്പേയി ഔദ്യോഗിക പ്രഖ്യാപനം നടത്തി
പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ആ ധീര ജവാന്മാരെ ആദരിക്കുന്ന ദിവസം കൂടിയാണ് കാര്‍ഗില്‍ വിജയ് ദിവസ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates