സമകാലിക മലയാളം ഡെസ്ക്
മുഖ സൗന്ദര്യത്തിനും സ്കിൻ കെയറിനുമായി ആയുർവേദത്തിൽ ഏറെ പ്രസിദ്ധമായ മൂന്ന് എണ്ണകളാണ് ഏലാദി, നാൽപാമരാദി, കുങ്കുമാദി തൈലം എന്നിവ.
ഈ എണ്ണകൾ ചർമ്മ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഇവ എങ്ങനെ ഉപയോഗിക്കണം, ആരൊക്കെ ഉപയോഗിക്കണം എന്ന കാര്യത്തിൽ പലർക്കും വ്യക്തതയില്ല.
ഈ മുന്ന് എണ്ണകളും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം
നാൽപാമരാദി തൈലം
പ്രധാനമായും ശരീരത്തിലെ ടാൻ നീക്കം ചെയ്യാനും ചർമ്മം തിളക്കമുള്ളതാക്കാനും ഉപയോഗിക്കുന്നു. മഞ്ഞൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമ്മത്തിന് നിറം നൽകുന്നു.
എണ്ണമയമുള്ള ചർമ്മമുള്ളവർ ഉപയോഗിക്കുമ്പോൾ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുളിക്കുന്നതിന് 30 മിനിറ്റ് മുൻപ് ശരീരത്തിൽ തേച്ചുപിടിപ്പിച്ച് കഴുകി കളയാം
ഏലാദി കേരം/തൈലം
മുഖക്കുരു പാടുകൾ കുറയ്ക്കാനും, ചർമ്മത്തിലെ അധിക എണ്ണ നിയന്ത്രിക്കാനും, താരൻ കുറയ്ക്കാനും സഹായിക്കുന്നതാണ് ഏലാദി . ഇത് ദിവസേന മുഖത്തും ശരീരത്തിലും ഉപയോഗിക്കാൻ അനുയോജ്യമാണ്.
കുങ്കുമാദി തൈലം
മുഖത്തിലെ പാടുകൾ നീക്കി ചർമ്മത്തിന് തിളക്കവും യുവത്വവും നൽകുന്ന ഒരു ഫേഷ്യൽ ഓയിലാണിത്. രാത്രിയിൽ കുറച്ച് തുള്ളികൾ മുഖത്ത് പുരട്ടി സാവധാനത്തിൽ മസാജ് ചെയ്ത് രാവിലെ കഴുകിക്കളയുന്നത് മികച്ച ഫലം നൽകും.
കേരവും തൈലവും തമ്മിലുള്ള വ്യത്യാസം
ചൂടുള്ള കാലാവസ്ഥയിലും കുട്ടികൾക്കും എപ്പോഴും ‘കേരം’ ഉപയോഗിക്കുന്നതാണ് ഉചിതം. അതേസമയം തണുപ്പ് കാലാവസ്ഥയിൽ ‘തൈലം’ ഉപയോഗിക്കുന്നതാണണ് കൂടുതൽ ഫലപ്രദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates