സമകാലിക മലയാളം ഡെസ്ക്
ഇത്തവണ രാജ്യം 79 -മത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്. എന്നാൽ ഇന്ത്യ മാത്രമല്ല ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നത്. വേറേയും രാജ്യങ്ങള്‍ ഇതേ ദിവസം സ്വാതന്ത്ര്യ ദിനമായി കൊണ്ടാടുന്നുണ്ട്
ബഹ്റൈൻ
1971 ഓഗസ്റ്റ് 15 ന് ബഹ്‌റൈൻ ജനതയെക്കുറിച്ച് ഐക്യരാഷ്ട്രസഭ നടത്തിയ സർവേയെത്തുടർന്ന് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇരു പക്ഷവും സൗഹൃദ ഉടമ്പടിയില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഓഗസ്റ്റ് 14 ആണ് ബഹ്റൈന്‍റെ സ്വാതന്ത്ര്യ ദിനമെങ്കിലും 15 നാണ് രാജ്യത്ത് ഈ ദിനം ആഘോഷിക്കുന്നത്.
കൊറിയ (സൗത്ത് കൊറിയ \ നോർത്ത് കൊറിയ)
നാഷണല്‍ ലിബറേഷന്‍ ഡേ ഓഫ് കൊറിയ എന്നാണ് ഓഗസ്റ്റ് 15 കൊറിയയില്‍ അറിയപ്പെടുന്നത്. പരസ്പരം ശത്രുതയിലുള്ള ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ഒരേപോലെ ആഘോഷിക്കുന്ന ഒരേയൊരു അവധി ദിനം കൂടിയാണ് ഓഗസ്റ്റ് 15. കൊറിയയിലെ ജപ്പാനീസ് അധിനിവേശം യുഎസും സോവിയറ്റ് പടയും ചേര്‍ന്ന് അവസാനിപ്പിച്ച ദിവസമാണ് 1945 ഓഗസ്റ്റ് 15.
ലിക്റ്റൻസ്റ്റൈൻ
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ലിക്റ്റൻസ്റ്റൈൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 15 നാണ്. ജര്‍മന്‍ ഭരണത്തില്‍ നിന്നും 1866 ലാണ് ലിക്റ്റൻസ്റ്റൈനു സ്വാതന്ത്ര്യം ലഭിച്ചത്. സ്വന്തമായി വിമാനത്താവളവും സൈന്യവുമില്ലാത്ത രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.
റിപ്പബ്ലിക് ഓഫ് കോംഗോ
1960 ഓഗസ്റ്റ് 15 നാണ് ഫ്രാന്‍സില്‍ നിന്നും കോംഗോയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഫ്രഞ്ച് ആധിപത്യം വന്നതിനു കൃത്യം 80 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു കോംഗോയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. കോംഗോലെസ് ദേശീയ ദിനം എന്നാണ് ദ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ സ്വാതന്ത്ര്യ ദിനം അറിയപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates