ഭക്ഷ്യസുരക്ഷാ വിദഗ്ധർ ഒഴിവാക്കുന്ന 5 ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്‌

ഭക്ഷണത്തിലൂടെ പകരുന്ന രോ​ഗങ്ങൾ ഇന്ന് വലിയ ആരോഗ്യപ്രശ്നങ്ങളാണ്. വൃത്തിയുള്ള ഭക്ഷണവും പോഷകസമൃദ്ധമായ ആഹാരവും തിരഞ്ഞെടുക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ചിലത് എത്രത്തോളം അപകടമാണെന്ന് പലർക്കും അറിയില്ല.

Food poison | Pinterest

ഓക്കാനം, ‍ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് ഭക്ഷ്യവിഷബാധയുടെ സാധാരണ ലക്ഷണങ്ങൾ. ചിലരിൽ രോഗം ​ഗുരുതരമാകാനും അപൂർവമായി മരണത്തിന് കാരണമാകാനും സാധ്യതയുണ്ട്.

food poison | Pinterest

ദ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച 'ഭക്ഷ്യസുരക്ഷാ വിദഗ്ധർ ഒഴിവാക്കുന്ന 5 ഭക്ഷണ'ങ്ങളെ കുറിച്ച് വന്ന ലേഖനം ഇപ്പോൾ ശ്രദ്ധനേടുകയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

Food poison | Pinterest

മുളപ്പിച്ച വിത്തുകളും ധാന്യങ്ങളും

ആരോ​ഗ്യകരമാണെന്ന് കരുതുന്നുവെങ്കിലും ഇവയിൽ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

sprouts | Pinterest

മുളപ്പിക്കാനെടുക്കുന്ന ഈർപ്പമുള്ളതും ചൂടും നിറഞ്ഞ അന്തരീക്ഷം സാൽമൊണല്ല, ഇ. കോളി തുടങ്ങിയ ബാക്ടീരിയകൾ വളരാൻ സാഹചര്യം ഒരുക്കാം. പാകം ചെയ്യാതെ പച്ചയായി കഴിക്കുന്നതിനേക്കാൾ പാകം ചെയ്ത് കഴിക്കുന്നതാണ് സുരക്ഷിതം.

sprouts in package | Pinterest

ഡെലി മീറ്റ് (Deli Meat)

സാൻഡ്‌വിച്ചുകളിലും മറ്റും ഉപയോഗിക്കുന്നതിന് മുൻകൂട്ടി തയ്യാറാക്കിവയ്ക്കുന്ന ഇറച്ചിയാണ് ഡെലി മീറ്റ്. ഇവയിൽ ലിസ്റ്റീരിയ (Listeria) എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് പ്രധാന ആശങ്ക. ഇവയ്ക്ക് ഫ്രിഡ്ജിലെ തണുത്ത താപനിലയിലും വളരാൻ സാധിക്കും.

Deli Meat | Pinterest

പാക്കറ്റ് സലാഡ് (Packaged Salads)

പാക്കറ്റിൽ ലഭിക്കുന്ന റെഡി ടു ഈറ്റ് സലാഡുകളിൽ ഇലക്കറികൾ ഒരുമിച്ച് ശേഖരിച്ച് സംസ്കരിക്കുന്നതിനാൽ മലിനീകരണപ്പെടാൻ സാധ്യത കൂടുതലാണ്. ഇ. കോളി, സാൽമൊണല്ല തുടങ്ങിയ രോഗാണുക്കൾ ഇതിലൂടെ പകരാനും സാധ്യതയുണ്ട്.

packed salad | Pinterest

ഷെൽഫിഷ്

ഓയിസ്റ്റർ, ക്ലാംസ്, സ്കല്ലോപ്സ് തുടങ്ങിയ കടൽവിഭവങ്ങൾ വേവിക്കാതെ കഴിക്കുന്നത് ഭക്ഷ്യവിഷബാധ സാധ്യത വർധിപ്പിക്കും. ഇവ വെള്ളം അരിച്ചെടുത്താണ് ഭക്ഷണം കണ്ടെത്തുന്നത്.

shellfish | Pinterest

അതുകൊണ്ട് അവ ജീവിക്കുന്ന വെള്ളത്തിലുള്ള രോഗാണുക്കളും മറ്റു മലിനീകരണ ഘടകങ്ങളും ഇവയുടെ ശരീരത്തിൽ അടിഞ്ഞുകൂടാം. നൊറോവൈറസ് (Norovirus), വിബ്രിയോ (Vibrio) തുടങ്ങിയ രോഗാണുക്കൾ ഇതിലൂടെ മനുഷ്യരിലേക്ക് പകരാം.

shellfish | Pinterest

മുറിച്ചുവെച്ച പഴങ്ങൾ

സൂപ്പർമാർക്കറ്റുകളിലും പഴക്കടകളിലും ചെറിയ പാക്കറ്റുകളിൽ മുറിച്ചുവെച്ച പഴങ്ങൾ ലഭ്യമാണ്. മുറിച്ചുവെച്ച പഴങ്ങളിൽ ലിസ്റ്റീരിയ പോലുള്ള ബാക്ടീരിയകൾ വളരാനുള്ള സാധ്യതയുണ്ട്.

cut fruits | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | samakalika malayalam