പല്ലുകളെ ദുർബലമാക്കുന്ന 5 ശീലങ്ങൾ

സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്‌

വായയുടെ ശുചിത്വമില്ലായ്മ മാത്രമാണ് പല്ലുകളുടെ ആരോഗ്യം ദുർബലപ്പെടുത്തുന്നതെന്ന തെറ്റിദ്ധാരണ നമ്മൾക്കിടയിൽ സാധാരണമാണ്.

oral health | pinterest

ശുചിത്വമില്ലായ്മ മാത്രമല്ല, ആരോ​ഗ്യകരമാണെന്ന് കരുതുന്ന നിത്യജീവിതത്തിലെ ചില ശീലങ്ങളും പല്ലുകളെ ദുർബലപ്പെടുത്താം.

Oral health | Pinterest

അസിഡിക് ഗുണമുള്ള പാനീയങ്ങൾ

നാരങ്ങാ വെള്ളം മുതൽ കാർബൊണേറ്റഡ് സോഡ വരെയുള്ള പാനീയങ്ങളുടെ അസിഡിക് സ്വഭാവം പല്ലുകളുടെ ഇനാമലിനെ ക്രമേണ ദുർബലപ്പെടുത്തുന്നതാണ്. ഇത് പല്ലുകളിൽ കാവിറ്റിയും കേടുപാടുകളും സംഭവിക്കാൻ കാരണമാകുന്നു.

Lime juice | Pinterest

അത്താഴത്തിന് പിന്നാലെ പല്ലുതേക്കുന്നത്

രാത്രി ഉറങ്ങുന്നതിന് മുൻപ് പല്ലു തേക്കുന്നത് നല്ല ശീലമാണ്. എന്നാൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ പല്ലു തേക്കുന്നത് പല്ലുകളിലെ ഇനാമൽ നഷ്ടമാകാൻ സാധ്യതയുണ്ട്.

brushing teeth | Pinterest

പല്ലുകളെ ഉപകരണമാക്കരുത്

പാക്കറ്റുകൾ പൊട്ടിക്കുന്നത് മുതൽ ഹെയർ പിൻ കടിച്ചു പിടിക്കുന്നവരെയുള്ള കാര്യങ്ങൾക്ക് നമ്മൾ പല്ലുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതെല്ലാം പല്ലുകൾക്ക് സമ്മർദം ഉണ്ടാക്കുന്നത്. ക്രമേണ പല്ലുകൾ ദുർബലമാകാൻ കാരണമാകും.

oral health | Pinterest

സ്നാക്കിങ്

ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത്, അവയുടെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ തങ്ങിനിൽക്കാനും വായിൽ നിരന്തരം അസിഡിറ്റി ഉണ്ടാക്കാനും കാരണമാകുന്നു.

Oral Health | Pinterest

അമ്ലമയമുള്ള ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കുന്നതും പഞ്ചസാരയില്ലാത്ത ഗം ചവയ്ക്കുന്നതും അസിഡിറ്റിയെ വേഗത്തിൽ നിർവീര്യമാക്കാൻ സഹായിക്കും.

Oral Health | Pinterest
samakalika malayalam | samakalika malayalam