40കളെ 20കളിലേക്ക് റിവേഴ്സ് ചെയ്യാം; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട 5 സ്മാർട്ട് ഹോർമോൺ ശീലങ്ങൾ

SREELAKSHMI P M

പല സ്ത്രീകൾക്കും 40കൾ ഒരു റോളർ കോസ്റ്റർ ആണ്. ചിലപ്പോൾ ഊർജ്ജസ്വലത കുറഞ്ഞവരായി തോന്നിപ്പിക്കും, മറ്റു ചിലപ്പോൾ സമ്മിശ്ര ഫീലിങ്ങാകും ഉണ്ടാവുക.

പ്രതീകാത്മക ചിത്രം | Pexels

40കളിൽ 20കളുടെ ഊർജ്ജം കൊണ്ടുവരാനുള്ള ചില ഹോർമോൺ ശീലങ്ങൾ പരിചയപ്പെടാം

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ചേർക്കുക, പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിൽ;

40 വയസ്സിനു ശേഷം, സാർകോപീനിയ അഥവാ പ്രായവുമായി ബന്ധപ്പെട്ട പേശി നഷ്ടം എന്നറിയപ്പെടുന്ന ഒരു അവസ്ഥ മിക്ക സ്ത്രീകളുടെ ഇടയിൽ ഉണ്ടാകുന്നു. ഇത് ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നില്ലെങ്കിൽ ഉണ്ടാകുന്നതാണ്. ഇതിനായി ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള പ്രഭാക ഭക്ഷണങ്ങൾ കഴിക്കുക.

പ്രതീകാത്മക ചിത്രം | Pexels

ആഴ്ചയിൽ 2 തവണ സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ് ചെയ്യുക

35 വയസ്സില്‍ ഹോർമോണുകളിൽ , പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ കാണാൻ കഴിയും, അത് സ്ത്രീകളുടെ ശരീരത്തെ ബാധിക്കും. അതിനാല്‍ ആഴ്ചയിൽ രണ്ടുതവണ സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ് ചെയ്യുക

പ്രതീകാത്മക ചിത്രം | Pexels

ആവശ്യത്തിന് ഉറങ്ങുക

40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ദഹനത്തിനും, കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനും എല്ലാം ഗുണനിലവാരമുള്ള ഉറക്കം അത്യാവശ്യമാണ്. ദിവസവും 7-8 മണിക്കൂർ ഉറങ്ങാൻ ശീലിക്കുക. ഉറങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂർ മുൻപെങ്കിലും രാത്രിയിലെ ഭക്ഷണം കഴിച്ചിരിക്കണം.

പ്രതീകാത്മക ചിത്രം | Pexels

ഇടക്കിടക്കുള്ള ഫാസ്റ്റിങ്ങ് നിർത്തുക

ഇടയ്ക്കിടെയുള്ള ഫാസ്റ്റിങ്ങ് ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും പ്രോജസ്റ്ററോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. 40 വയസ്സുള്ള സ്ത്രീകൾക്ക്, പെരിമെനോപോസിന്റെ ഹോർമോൺ മാറ്റങ്ങൾ ഇതിനകം അനുഭവപ്പെട്ടാൽ, ഇത് ക്ഷീണം വർദ്ധിപ്പിക്കുകയും, ഇറിറ്റേഷൻ, ശരീരഭാരം കുറയൽ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pexels

ആരോഗ്യകരമായ കൊഴുപ്പുകൾ ഒഴിവാക്കരുത്

അവക്കാഡോ, ഒലിവ് ഓയിൽ, നട്‌സ്, വിത്തുകൾ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക. ഇവ നമ്മുടെ ശരീരം ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളാണ്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file