കഫീന്‍ ഇല്ലാതെയും ഉന്മേഷം നേടാം

സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്‌

ഒന്നിനും ഒരു ഉത്സാഹമില്ലെന്ന് തോന്നുമ്പോള്‍ ഉടനടി ചിന്തിക്കുന്നത് കടുപ്പത്തിലൊരു കാപ്പി കുടിക്കാം എന്നായിരിക്കും. ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ കാപ്പി അടക്കമുള്ള കഫീന്‍ അടങ്ങിയ പാനീയങ്ങളെയാണ് പലരും ആശ്രയിക്കുന്നത്.

drinking coffee in the morning | Pinterest

എന്നാൽ കഫീൻ ആരോ​ഗ്യത്തിന് അത്ര സുരക്ഷിതമായിരിക്കില്ല. പക്ഷെ, കാപ്പിയും കഫീന്‍ അടങ്ങിയ മറ്റ് പാനീയങ്ങളും കുടിച്ചില്ലെങ്കിലും ഊര്‍ജ്ജം നിലനിര്‍ത്താന്‍ കഴിയും, എങ്ങനെയെന്നറിയാം.

SELF CONFIDENCE | Meta AI Image

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്

പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം ശരീരത്തിന് സ്ഥിരതയോടെ ഊര്‍ജ്ജം നല്‍കും. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും എന്നുള്ളതാണ് ഇതിന്റെ പിന്നിലെ കാരണങ്ങളിലൊന്ന്. മുട്ട, പാൽ ഉൽപ്പന്നങ്ങൾ, നട്ട്‌സ് എന്നിവ കഴിക്കുന്നത് ഗുണം ചെയ്യും.

breakfast | Pinterest

വെള്ളം

ശരീരത്തിന് ഭക്ഷണം മാത്രം പോര, ആവശ്യത്തിന് വെള്ളവും നല്‍കണം. ചായയും കാപ്പിയും അമിതമാകുമ്പോൾ നിർജ്ജലീകരണം വഷളാകും. ജലാംശം അടങ്ങിയ ഫ്രൂട്സും ഡയറ്റിൽ ഉൾപ്പെടുത്താം.

Drinking Water

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ ഏറ്റക്കുറച്ചിലുകൾ ഊർജ്ജക്കുറവും ക്ഷീണത്തിനും കാരണമാകാം. മധുരപലഹാരം താൽക്കാലിക ഊ‍ർജ്ജം തരുമെങ്കിലും ദീര്‍ഘനേരം ഊര്‍ജ്ജം നിലനിര്‍ത്തണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണത്തെ ആശ്രയിക്കുന്നതാണ് നല്ലത്.

Sugar Cut Diet | Pexels

വ്യായാമം

രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ ശരീരം എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നിവയെ പുറത്തുവിടും. ഇത്, ഉന്മേഷവും സന്തോഷവും തോന്നാന്‍ കാരണമാകും.

workouts | Meta AI Image

രാവിലെയുള്ള വെയില്‍

രാവിലെ കുറച്ചു നേരം വെിയില്‍ കൊണ്ടാല്‍ കൂടുതല്‍ ഏകാഗ്രതയും ശ്രദ്ധയും കൈവരിക്കാന്‍ സാധിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ശരീരത്തിന് വേണ്ട വിറ്റാമിന്‍ ഡിയും ഇതുവഴി ലഭിക്കും.

Morning Habits | pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | samakalika malayalam