ജിമ്മില്‍ പോയി തുടങ്ങിയോ? പരിശീലകനോട് ചോദിക്കേണ്ട 5 ചോദ്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യമുള്ള ഒരു ജീവിതം നയിക്കുന്നതിന് വ്യായാമത്തിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ വര്‍ക്ക്ഔട്ട് പരിശീലിക്കാന്‍ ജിമ്മുകള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടി.

Pexels

എന്നാല്‍ ജിമ്മില്‍ പോയി നിരാശപ്പെടുന്നവരുമുണ്ട്. ശരിയായ രീതിയില്‍ പരിശീലനം കിട്ടുകയെന്നാണ് പ്രധാനം.

Pexels

ജിമ്മല്‍ ചേരുമ്പോള്‍ അബദ്ധങ്ങള്‍ ഒഴിവാക്കുന്നതിന്, പരിശീലകനോട് ചോദിക്കേണ്ട 5 ചോദ്യങ്ങള്‍

Pexels

'എനിക്ക് പറ്റിയ ഏറ്റവും മികച്ച വര്‍ക്ക്ഔട്ട് പ്ലാന്‍ ഏതാണ്?'

എല്ലാവരുടെയും ശരീര ഘടനയും ഫിറ്റനസ് ലക്ഷ്യങ്ങളും വ്യത്യസ്തമായിരിക്കും. ഒരാള്‍ക്ക് വര്‍ക്ക് ആയത് മറ്റൊരാള്‍ക്ക് ശരിയാകണമെന്നില്ല. പ്രത്യേകം വര്‍ക്ക്ഔട്ട് പ്ലാന്‍ ഉണ്ടാക്കിയെടുക്കുന്നതാണ് നല്ലത്.

Pexels

'ഞാന്‍ വ്യായാമം ചെയ്യുന്ന രീതി ശരിയാണോ?'

വ്യായാമം ചെയ്യുന്ന രീതി പ്രധാനമാണ്. വര്‍ക്ക്ഔട്ട് രീതികള്‍ മാറുന്നത് പരിക്കുണ്ടാകാനോ മറ്റ് ആരോഗ്യ സങ്കീര്‍ണതകള്‍ക്കോ കാരണമാകാം.

Meta AI Image

'വര്‍ക്ക്ഔട്ടിന് ശേഷവും മുന്‍പും; ഭക്ഷണം'

വ്യായാമം കൊണ്ട് മാത്രം കാര്യമില്ല, ശരീരത്തില്‍ പോഷകം എത്തുക എന്നതും പ്രധാനമാണ്. അതുകൊണ്ട് കൃത്യമായ ഡയറ്റ് പ്ലാന്‍ ആവശ്യമാണ്.

Meta AI Image

'വര്‍ക്ക്ഔട്ട് റുട്ടീന്‍ എപ്പോഴൊക്കെ മാറണം'

എപ്പോഴും ഓരേ വര്‍ക്ക്ഔട്ട് ദിനചര്യ പിന്തുടരുന്നതും അബദ്ധമാണ്. ദിനചര്യ പരിശീലകന്റെ നിര്‍ദേശത്തോടെ ഇടയ്ക്ക് മാറ്റണം.

Meta AI Image

'ജിമ്മിന് പുറത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍'

ഉറക്കം, മാനസിക സമ്മര്‍ദം, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നിവയെല്ലാം പ്രധാനമാണ്. നിങ്ങളുടെ പരിശീലകന് ഇക്കാര്യങ്ങളിലെല്ലാം നിങ്ങളെ സഹായിക്കാന്‍ കഴിയും.

Meta AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates