'മോശം ദിവസവും നല്ലതാക്കാം'

അഞ്ജു സി വിനോദ്‌

ഓരോ ദിവസവും വ്യത്യസ്തമാണ്. നല്ല ദിവസങ്ങള്‍കക് പിന്നാലെ മോശം ദിവസവും ഉണ്ടാകാം. അത് നിങ്ങളെ മനാസികാമായി തളര്‍ത്താം. എന്നാല്‍ മോശം ദിവസവും നല്ല ദിവസമാക്കാന്‍ ചില ടിപ്‌സ് ഇതാ:

ജേണലിങ്

ചുറ്റുമുള്ളവര്‍ക്ക് എപ്പോഴും നിങ്ങളെ മനസിലാകണമെന്നോ നല്ല രീതിയില്‍ പ്രതികരിക്കണമെന്നോയില്ല. ഇത്തരം സാഹചര്യങ്ങളില്‍ സമ്മര്‍ദവും ദുഃഖവും ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഫില്‍റ്റര്‍ ചെയ്യാതെ ഒരു കടലാസില്‍ കുറിക്കുന്നത് നിങ്ങള്‍ക്ക് വലിയൊരു സ്‌ട്രെസ് ബസ്റ്ററും മാനസിക വ്യക്തത നല്‍കാനും സഹായിക്കും.

സംസാരിക്കുക

എല്ലാ ദിവസവും ഒരു പോലെ നല്ലതായിരിക്കണമെന്നില്ല. ജീവിതത്തില്‍ സംഭവിക്കുന്ന മോശം കാര്യങ്ങളില്‍ നിന്ന് ശ്രദ്ധി വഴിതിരിക്കാന്‍ ബന്ധങ്ങള്‍ ഉണ്ടാക്കുന്നത് ഫലപ്രദമാണ്. തുറന്ന് സംസാരിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നത് മനസിന് ആശ്വസാം നല്‍കും.

നടത്തം

ശാരീരികമായ എന്തെങ്കിലും വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മൂഡ് മെച്ചപ്പെടാന്‍ സഹായിക്കും. നടത്തം പോലെ ലളിതമായ വ്യായാമം നിങ്ങളുടെ മനസ് ശാന്തമാകാനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും നല്‍കുന്നു.

ഭക്ഷണം

മാനസിക സമ്മര്‍ദം നേരിടുന്ന സമയത്ത് ഒരു ബ്ലേക്ക് എടുത്ത് ഇഷ്ടഭക്ഷണം കഴിക്കുന്നത് മനസ് ശാന്തമാകാന്‍ സഹായിക്കും. ഇത് മനാസികാവസ്ഥ മെച്ചപ്പെടാനും വയറിന് സംതൃപ്തി നല്‍കാനും സഹായിക്കും.

പ്രകൃതിയോടൊപ്പം

ദിവസം വളരെ മോശമാണെന്ന് തോന്നലുണ്ടാകുമ്പോള്‍ പ്രകൃതിയുടെ പച്ചപ്പ് കാണുകയും അവിടെയ്ക്ക് പോവുകയോ ചെയ്യുക. പ്രകൃതിയുടെ മനോഹര കാഴ്ചകള്‍ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates