സമകാലിക മലയാളം ഡെസ്ക്
ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ഉൽപ്പാദനക്ഷമത നിലനിർത്താനും, വൈകാരികമായി സന്തുലിതാവസ്ഥ നിലനിർത്താനും കഴിയുന്നതിന് മാനസിക ശാന്തതയും ആരോഗ്യവും നിലനിർത്തേണ്ടത് പ്രധാനമാണ്.
ദിവസവും യോഗ ചെയ്യുന്നത് മനസ്സിനെ എപ്പോഴും ഫ്രഷായും ആരോഗ്യത്തോടെയും നിലനിർത്താൻ സഹായിക്കുന്നു.
താഡാസനം
ശരീരത്തിന്റെ സ്ഥിരതയും മാനസിക അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി മൗണ്ടൻ പോസ് അഥവ താഡാസ സഹായിക്കുന്നു.നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ഈ യോഗ ചെയ്യാം. ശ്വസനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരാളുടെ ഏകാഗ്രത വർദ്ധിപ്പിക്കാനും, നെഗറ്റീവ് ചിന്താ രീതികളെ സന്തുലിതമാക്കാനും ഈ യോഗ ചെയ്യുന്നത് സഹായിക്കുന്നു
പശ്ചിമോത്താനാസനം
കാലുകൾ മുന്നോട്ട് നീട്ടിയിരുന്ന്, മുട്ടുകൾ മടക്കാതെ ശരീരം മുന്നോട്ട് കുനിച്ച് കൈകൾ കൊണ്ട് പാദങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുന്ന യോഗാസനമാണിത്.സമ്മർദ്ദം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു, മനസ്സിന് ശാന്തത നൽകുന്നു.
ക്യാറ്റ്-കൗ പോസ്
ക്യാറ്റ്-കൗ പോസ് യോഗ ചെയ്യുന്നതിലൂടെ മാനസിക ഉണർവ് ലഭിക്കുന്നു. നടുവേദന, കഴുത്തുവേദന എന്നിവയ്ക്കും ആശ്വാസം ലഭിക്കും.
വൃക്ഷാസനം
ഈ ആസനം സ്ഥിരതയും മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ക്ഷേമവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒരു കാലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിൽക്കാനും ഈ യോഗാസനം പ്രേരിപ്പിക്കുന്നതിനാൽ, കൂടുതൽ ജാഗ്രതയും ശ്രദ്ധയും ഉള്ളവരായി മാറാൻ സഹായിക്കും.
ശവാസനം
ശവാസനം ചെയ്യുന്നതിലൂടെ മനസ്സിനും ശരീരത്തിനും ഒരേസമയം ചുരുങ്ങിയ സമയം കൊണ്ട് പരിപൂർണ്ണവിശ്രമം ലഭിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates