മനസ്സിനെ ശാന്തമാക്കാൻ 5 ടിപ്സ്

സമകാലിക മലയാളം ഡെസ്ക്

തിരക്കേറിയ ജീവിതത്തിനിടയിൽ പലതരം മാനസിക സമ്മർദങ്ങളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ജോലി ഭാരം കൂടുമ്പോൾ ഉറക്കക്കുറവായും ആരോഗ്യ പ്രശ്നങ്ങളായും മാനസിക സമ്മർദമായും പലരെയും ബാധിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

സുഖകരമായ ജീവിതത്തിന് സമാധാനം വളരെ പ്രധാനപ്പെട്ടതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചെറിയ ചില വഴികളിലൂടെ നമുക്ക് സമ്മർദം കുറക്കാൻ ശ്രമിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ബട്ടർഫ്ലൈ ഹഗ്

ഉത്‌കണ്‌ഠ, സമ്മർദം, എന്നിവ കുറക്കാൻ സ്വയം ആശ്വാസം കണ്ടെത്തുന്ന ഒന്നാണ് ബട്ടർഫ്ലൈ ഹഗ്. നിവർന്ന് കിടന്ന് നെഞ്ചിൽ കൈകൾ കുറുകെ വച്ച് ചിത്രശലഭത്തിന്‍റെ ചിറകുകൾ പോലെ രണ്ട് തോളിലും മാറി മാറി ചെറുതായി തട്ടി കൊടുക്കുക. ഇത് മനസിനെ ശാന്തമാക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Butterfly hug | Pinterest

മെഡിറ്റേഷൻ

മെഡിറ്റേഷൻ ചെയ്യുമ്പോൾ സമ്മർദം ഉണ്ടാകാൻ കാരണമാകുന്ന ഹോർമോണിന്‍റെ ഉൽപാദനം നിയന്ത്രിക്കപ്പെടുന്നു. സമ്മർദം കുറക്കുക മാത്രമല്ല ശ്രദ്ധ കൂട്ടാനും ഉത്‌കണ്‌ഠയും വിഷാദവും കുറച്ച് ഉറക്കം വർധിപ്പിക്കാനും മെഡിറ്റേഷൻ സഹയിക്കുന്നു.

Meditation | Pinterest

വ്യായാമം

പതിവായുള്ള ശാരീരിക വ്യായാമം സമ്മർദം കുറക്കാൻ സഹായിക്കുന്നു. ഇത് മാനസികാരോഗ്യം വർധിപ്പിക്കുകയും ശാരീരിക ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. വ്യായാമം തലച്ചോറിലെ എൻഡോർഫിൻ ഉത്‌പാദിപ്പിച്ച് മനസിന് സന്തോഷവും ശാന്തതയും നൽക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

സെൻസറി ഗ്രൗണ്ടിങ്

ചിന്തകൾ കൈവിട്ട് പോവുമ്പോൾ മനസിനെ വഴി തിരിച്ച് വിടാനായി കണ്ണിന്‍റെ മുന്നിൽ പെട്ടെന്ന് കാണാൻ കഴിയുന്ന എതെങ്കിലും അഞ്ച് കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. തൊട്ട് മനസിലാക്കാൻ കഴയുന്നത്, കേൾക്കാൻ പറ്റുന്നത്, രൂചിച്ച് അറിയാൻ കഴിയുന്നത്, ഇഷ്‌ടപ്പെടുന്ന കാര്യം എന്നിങ്ങനെ വേർതിരിച്ച് എടുക്കുക

പ്രതീകാത്മക ചിത്രം | Pinterest

ജേർണലിങ്

വിഷമങ്ങൾ വരുമ്പോൾ, സ്‌ട്രെസ് നേരിടുമ്പോൾ മനസിൽ എന്താണോ തോന്നുന്നത് അത് ഒരു ബുക്കിൽ എഴുതി വെക്കാം. പലപ്പോഴും നമ്മൾ നേരിടുന്ന അവസ്ഥ മറ്റോരാളെ പറഞ്ഞ് മനസിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. ജേർണലിങ് എഴുതുന്നതിലൂടെ അത്തരം പ്രശ്‌നങ്ങൾ മറികടക്കാൻ സാധിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File