'22 ന് ഇത്രയും ഭം​ഗി...'; ഒരുവട്ടം കൂടി ഈ സിനിമയൊന്ന് കണ്ടാലോ?

​എച്ച് പി

മനോഹരമായ ഒന്നിനെയും കാലം ഒന്നിപ്പിക്കില്ല എന്ന് കേട്ടിട്ടില്ലേ. സൂഫിയും സുജാതയും സിനിമ കണ്ടു കഴിയുമ്പോൾ പലരുടെയും മനസിൽ വന്നു പോകുന്നത് ഇത് തന്നെയായിരിക്കും.

സൂഫിയും സുജാതയും | ഇൻസ്റ്റ​ഗ്രാം

ഓരോ തവണ കാണുമ്പോഴും വല്ലാത്തൊരു വിങ്ങൽ സമ്മാനിക്കുന്ന ചിത്രം കൂടിയാണ് സൂഫിയും സുജാതയും.

സൂഫിയും സുജാതയും | ഇൻസ്റ്റ​ഗ്രാം

നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് അഞ്ച് വയസ് തികഞ്ഞിരിക്കുകയാണ്.

സൂഫിയും സുജാതയും | ഇൻസ്റ്റ​ഗ്രാം

ദേവ് മോഹൻ, അദിതി റാവു ഹൈദരി, ജയസൂര്യ എന്നിവർ അഭിനയിച്ച ചിത്രം വിജയ് ബാബു ആണ് നിർമിച്ചത്.

സൂഫിയും സുജാതയും | ഇൻസ്റ്റ​ഗ്രാം

ചിത്രത്തിലെ പാട്ടുകളും ഏറെ ജനപ്രീതി നേടിയിരുന്നു. എം ജയചന്ദ്രനാണ് ചിത്രത്തിന് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സൂഫിയും സുജാതയും | ഇൻസ്റ്റ​ഗ്രാം

കോവിഡ് കാലത്ത് റിലീസ് ചെയ്ത ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്.

സൂഫിയും സുജാതയും | ഇൻസ്റ്റ​ഗ്രാം

ബി കെ ഹരിനാരായണൻ, മനോജ് യാദവ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് വരികളൊരുക്കിയിരിക്കുന്നത്. സുദീപ് പലനാട്, നിത്യ മാമൻ, അമൃത സുരേഷ് എന്നിവരാണ് ​ഗാനം ആലപിച്ചത്.

സൂഫിയും സുജാതയും | ഇൻസ്റ്റ​ഗ്രാം

ചിത്രം റിലീസ് ചെയ്ത അതേവർഷം തന്നെയായിരുന്നു സംവിധായകൻ ഷാനവാസ് ലോകത്തോട് വിട പറഞ്ഞതും. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

സൂഫിയും സുജാതയും | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam