സമകാലിക മലയാളം ഡെസ്ക്
യോഗ ഒരാളുടെ സൗന്ദര്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങളിൽ ഒന്നാണ്.
സൗന്ദര്യ വർദ്ധനവിനും ആരോഗ്യ പൂർണ്ണമായ ജീവിതത്തിനും സഹായകമാകുന്ന, ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ചില യോഗാസനങ്ങൾ പരിചയപ്പെടാം.
അധോ മുഖ ശ്വാനാസനം
കൈകളും കാലുകളും നിലത്ത് കുത്തി, ഇടുപ്പ് ഉയർത്തി തലകീഴായി V ആകൃതിയിൽ ചെയ്യുന്ന ആസനമാണിത്. ഇത് മുഖത്തേക്കുള്ള രക്തചംക്രമണം വർധിപ്പിച്ച് ചർമ്മത്തിന് ആരോഗ്യവും യുവത്വത്തിന്റെ തിളക്കവും നൽകാൻ സഹായിക്കുന്നു.
പശ്ചിമോത്താനാസനം
കാലുകൾ മുന്നോട്ട് നീട്ടിയിരുന്ന്, മുട്ടുകൾ മടക്കാതെ ശരീരം മുന്നോട്ട് കുനിച്ച് കൈകൾ കൊണ്ട് പാദങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുന്ന യോഗാസനമാണിത്.സമ്മർദ്ദം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു, മനസ്സിന് ശാന്തത നൽകുന്നു.
താഡാസനം
ശരീരത്തിന്റെ സ്ഥിരതയും മാനസിക അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി മൗണ്ടൻ പോസ് അഥവ താഡാസ സഹായിക്കുന്നു.നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ഈ യോഗ ചെയ്യാം. ശ്വസനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരാളുടെ ഏകാഗ്രത വർദ്ധിപ്പിക്കാനും, നെഗറ്റീവ് ചിന്താ രീതികളെ സന്തുലിതമാക്കാനും ഈ യോഗ ചെയ്യുന്നത് സഹായിക്കുന്നു
മത്സ്യാസനം
നിങ്ങളുടെ മുകൾഭാഗം വളച്ച് കൈത്തണ്ടയിൽ അമർത്തി നെഞ്ച് മുകളിലേക്ക് ഉയർത്തിയാണ് ഈ ആസനം ചെയ്യുന്നത്. ഇത് മുഖത്തേയും കഴുത്തിലേയും പേശികളെ വലിച്ചുനീട്ടുന്നു, ഇത് ചുളിവുകളുടെയും നേർത്ത വരകളുടെയും രൂപം കുറയ്ക്കാൻ സഹായിക്കും.
കോബ്ര പോസ്
കോബ്ര പോസിൽ ചെയ്യുന്ന ആസനമാണിത്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ ഈ യോഗ സഹായിക്കുന്നു. ഇത് മുഖത്തിന്റെയും കഴുത്തിന്റെയും ഭാഗത്തേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും മന്ദതയുടെയും ക്ഷീണത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates