സമകാലിക മലയാളം ഡെസ്ക്
ഐപിഎൽ ഫൈനലിലേക്ക് ടീമുകളെ എത്തിച്ച 6 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ
പാറ്റ് കമ്മിൻസ്- ഈ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ച് ഫൈനലിൽ. തന്റെ മുൻ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഫൈനലിലെ എതിരാളികൾ
ഷെയ്ൻ വോൺ- 2008ല് പ്രഥമ ഐപിഎൽ കിരീടം രാജസ്ഥാൻ റോയൽസിനു സമ്മാനിച്ച ഇതിഹാസം. ആദ്യ അധ്യായത്തിൽ എട്ടിൽ ഏഴ് ടീമുകൾക്കും ഇന്ത്യൻ നായകൻമാരായിരുന്നു. വോൺ മാത്രം അന്ന് വേറിട്ടു നിന്നു
ആദം ഗിൽക്രിസ്റ്റ്- 2009ൽ ഡക്കാൻ ചാർജേഴ്സിനെ നയിച്ചു. ഫൈനലിൽ ആർസിബിയെ വീഴ്ത്തി കിരീട നേട്ടം. ഡക്കാൻ ചാർജേഴ്സ് ടീം പിന്നീട് പിരിച്ചുവിട്ടു
ജോർജ് ബെയ്ലി- 2014ൽ പഞ്ചാബ് കിങ്സിനെ (കിങ്സ് ഇലവൻ പഞ്ചാബ് ആയിരുന്നപ്പോൾ) ആദ്യമായും അവസാനമായും ഫൈനലിലെത്തിച്ച നായകൻ. ഫൈനലിൽ കെകെആറിനോടു തോറ്റു
ഡേവിഡ് വാർണർ- സൺറൈസേഴ്സ് ഹൈദരാബാദിനു ആദ്യമായി ഐപിഎൽ കിരീടം സമ്മാനിച്ച നായക മികവ്. 2016ലാണ് കിരീട നേട്ടം
സ്റ്റീവ് സ്മിത്ത്- ധോനിയുടെ പകരക്കാരനായി 2017 സീസണിൽ റൈസിങ് പുനെ സൂപ്പർ ജയന്റ്സ് ടീമിനെ നയിച്ചു. ഫൈനലിൽ പക്ഷേ മുംബൈ ഇന്ത്യൻസിനോടു ഒറ്റ റണ്ണിനു തോറ്റു