യോ​ഗ ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട ചില അബദ്ധങ്ങൾ

അഞ്ജു സി വിനോദ്‌

എല്ലാ വർഷവും ജൂൺ 21-നാണ് അന്താരാഷ്ട്ര യോ​ഗദിനം ആചരിക്കുന്നത്. യോ​ഗ ഭൂമിക്കും ആരോ​ഗ്യത്തിനും എന്നതാണ് ഇത്തവണത്തെ യോ​ഗദിനത്തിന്റെ പ്രമേയം. ശാരീരികമായും മാനസികമായും മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന ഒരു പുരാതന ഇന്ത്യൻ പരിശീലനമാണ് യോ​ഗ. യോ​ഗയുടെ അനന്തരമായ നേട്ടങ്ങളെ കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര യോ​ഗ ദിനം ആചരിക്കുന്നത്.

ശരിയായ രീതിയിൽ യോ​ഗ ചെയ്താൽ അത് ജീവിതനിലവാരത്തെ തന്നെ മാറ്റി മറിക്കും. എന്നാൽ മിക്ക വ്യക്തികളും, പ്രത്യേകിച്ച തുടക്കക്കാർ യോ​ഗ ചെയ്യുമ്പോൾ ചില സാധാരണ തെറ്റുകൾ വരുത്താറുണ്ട്. ഇത് യോ​ഗയുടെ ഫലപ്രാപ്തി കുറയ്ക്കും. യോ​ഗ ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ചില അബദ്ധങ്ങൾ.

വാം അപ്പ്

ശരിയായ വാം അപ്പ് ഇല്ലാതെ നേരിട്ട് തീവ്രമായ യോ​ഗ അഭ്യാസങ്ങളിലേക്ക് നേരട്ട് ചാടുന്നത് പേശികൾക്ക് ബുദ്ധിമുട്ടാകും. ലളിതമായ സ്ട്രെച്ചുകളും ചലനങ്ങളും തീവ്രമായ യോ​ഗ സെഷനായി നിങ്ങളുടെ മനസിനെയും പേശികളെയും സ‍‍ജ്ജമാക്കും.

ശ്വസന വ്യായാമം

യോഗയുടെ അടിസ്ഥാന ഘടകമാണ് ശ്വസനം. ശ്വസന ചലനങ്ങളുമായി സമന്വയിപ്പിക്കാൻ കഴിയാത്തത് മനസും ശരീരവും തമ്മിലുള്ള ബന്ധം കുറയ്ക്കും. നിങ്ങളുടെ പരിശീലനത്തിലുടനീളം എല്ലായ്പ്പോഴും ആഴത്തിലും തുല്യമായ രീതിയിൽ ശ്വസിക്കാൻ ശ്രദ്ധിക്കുക.

അമിത ശ്രമം

ഒരു യോ​ഗ പോസ് ചെയ്യുന്നതിന് കഠിനമായി ശ്രമിക്കുന്നതോ ശാരീരിക പരിധികൾ കവിയുന്നതോ പേശികൾ പൊട്ടുന്നതിനും സന്ധി വേദനയ്ക്കും മറ്റ് പരിക്കുകൾക്കും കാരണമാകാം. ശരീരം ശ്രദ്ധിക്കുക, നിങ്ങളുടെ കംഫർട്ട് സോണിന് അനുസൃതമായി പോസുകൾ പരിഷ്കരിക്കുകയും ചെയ്യുക.

ആസനങ്ങൾ പെട്ടെന്ന് ചെയ്തു തീർക്കുക

ഓരോ ആസനങ്ങളും ചെയ്യാൻ അതിന്റേതായ സമയം എടുക്കുക. ശരിയായ വിന്യാസത്തിലും ശ്വസനരീതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ആസനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മയ്ക്കും തെറ്റായ നിർവഹണത്തിനും കാരണമാകും.

മോശം പോസ്ചർ

പോസുകളിലെ മോശം പോസ്ടർ കാലക്രമേണ അസ്വസ്ഥതയ്ക്കും പരിക്കിനും കാരണമാകും. ഒരു വിദ​ഗ്ധന്റെ നിർദേശ പ്രകാരം പോസ്ചറുകൾ കൃത്യമാക്കണം.

കൂൾ ഡൗൺ

യോഗ സെഷനുശേഷം, പിരിമുറുക്കം തടയാൻ കൂൾ-ഡൗൺ സ്ട്രെച്ചുകൾ ചെയ്യേണ്ടത് പ്രധാനമാണ്. ഇത് ശരീരത്തെയും മനസ്സിനെയും വീണ്ടെടുക്കാനും സഹായിക്കുന്നു.