രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന 6 ഭക്ഷണങ്ങൾ ഇവയാണ്

സമകാലിക മലയാളം ഡെസ്ക്

പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് എപ്പോഴും വളരെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pinterest

പ്രതിരോധശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

പ്രതീകാത്മക ചിത്രം | Pinterest

സിട്രസ് പഴങ്ങൾ

ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ ഇവയിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇവ അണുബാധകളെ പ്രതിരോധിക്കുന്ന ശ്വേതരക്താണുക്കളുടെ എണ്ണം കൂട്ടുന്നു. ശരീരം വൈറ്റമിൻ സി ശേഖരിച്ചു വയ്ക്കുന്നില്ല. അതുകൊണ്ട് ദിവസവും വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കണം.

Citrus fruit | Pinterest

ചുവപ്പ് ക്യാപ്സിക്കം

മിക്ക സിട്രസ് പഴങ്ങളേക്കാൾ അധികം വൈറ്റമിൻ സി ചുവപ്പ് നിറത്തിലുള്ള ക്യാപ്സിക്കത്തിലുണ്ട്. കൂടാതെ ഇവയിൽ ബീറ്റാ കരോട്ടിൻ ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം ചർമത്തിനും കണ്ണുകൾക്കും ആരോഗ്യമേകുന്നു.

Red capsicum | Pinterest

യോഗർട്ട്

യോഗർട്ടിൽ പ്രോബയോട്ടിക്സ് ഉണ്ട്. ഈ നല്ല ബാക്ടീരിയകൾ ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. പ്ലെയ്ൻ യോഗർട്ട് ആണ് നല്ലത്.

Yogurt | Pinterest

വെളുത്തുള്ളി

വെളുത്തുള്ളിക്ക് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയ സൾഫർ സംയുക്തമായ അല്ലിസിൻ അണുബാധകളെ ചെറുക്കാൻ സഹായിക്കും. വെളുത്തുള്ളിക്ക് ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധശക്തി വർധിപ്പിക്കും.

Garlic | Pinterest

ഇഞ്ചി

ഇഞ്ചിയിൽ ജിഞ്ചെറോൾ എന്ന സംയുക്തമുണ്ട്. ഇവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇഞ്ചി, ചായയായും കറികളിൽ ചേർത്തും ഉപയോഗിക്കാം. തൊണ്ട വേദനയ്ക്കും ഇത് മികച്ച ഒരു ഔഷധമാണ്.

Ginger | Pinterest

കൊഴുപ്പുള്ള മത്സ്യങ്ങൾ

രോഗപ്രതിരോധ ശക്തി വർധിപ്പിക്കുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യുന്ന വൈറ്റമിൻ ഡി യും ഒമേഗ 3 യും കൊഴുപ്പുള്ള മത്സ്യങ്ങളിലുണ്ട്. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യമേകും.

Fish | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File