അച്ചാറു മുതൽ ഈന്തപ്പഴം വരെ, ആസ്മയെ ട്രി​ഗർ ചെയ്യുന്ന 6 ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ശ്വാസതടസം, ചുമ, ശ്വാസനാളത്തിലെ വീക്കം എന്നിവയെ തുടർന്നുണ്ടാകുന്ന വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗമാണ് ആസ്ത്മ. വേനല്‍ക്കാലത്ത് ആസ്മ ഉള്ളവരില്‍ ലക്ഷണങ്ങള്‍ വഷളാക്കാം. അന്തരീക്ഷ താപനില ഉയരുന്നതാണ് കാരണം.

എന്നാല്‍ കാലാവസ്ഥ മാത്രമല്ല, ചില ഭക്ഷണങ്ങളും ആസ്മയെ ട്രി​ഗർ ചെയ്യാം. ആസ്മ ഉള്ളവര്‍ ഇത്തരം ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക

തണുത്ത ഭക്ഷണങ്ങൾ

ഐസ്ക്രീം, നൈട്രോ പഫ് പോലുള്ള തണുത്ത ഭക്ഷണങ്ങള്‍ ശ്വാസനാളത്തിന്റെ പാളിയെ അസ്വസ്ഥതപ്പെടുത്തും. ഇത് ആസ്ത്മ ലക്ഷണങ്ങൾക്ക് കാരണമാകാം.

സ്ട്രീറ്റ് ഫുഡ്

സ്ട്രീറ്റ് ഫുഡ് എല്ലാവര്‍ക്കും ഇഷ്ടമാണ്, എന്നാല്‍ ഇത്തരം ഭക്ഷണങ്ങളില്‍ പലപ്പോഴും പൊടിയും മാലിന്യങ്ങളും ഏല്‍ക്കുന്നത് ആസ്മ രോഗലക്ഷണം വഷളാക്കാം, കൂടാതെ ഇവയില്‍ രോഗലക്ഷണങ്ങള്‍ ട്രിഗര്‍ ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയിരിക്കാം.

ചൈനീസ് ഭക്ഷണം

പല ചൈനീസ് വിഭവങ്ങളിലും ചില കൃത്രിമ അഡിറ്റീവുകളും, അലർജിയുണ്ടാക്കുന്ന സംയുക്തങ്ങളോ അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ ലക്ഷണങ്ങൾ വർധിപ്പിക്കാന്‍ കാരണമാകുന്നു.

പ്രോസസ്ഡ് ഫുഡ്

ചിപ്‌സ്, ഫ്രോസൺ വിഭവങ്ങള്‍, ബോക്സഡ് ജ്യൂസുകൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണങ്ങളില്‍ പലപ്പോഴും പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ ലക്ഷണങ്ങൾ വഷളാക്കും.

ഡ്രൈ ഫ്രൂട്സും അച്ചാറും

ആസ്മ ഉള്ളവര്‍ ഡ്രൈ ഫ്രൂട്സും അച്ചാര്‍ പോലുള്ള കഴിക്കുന്നത് പ്രതിപ്രവർത്തനങ്ങൾക്കോ ​​ശ്വസന രോഗ സംബന്ധമായ ലക്ഷണങ്ങൾക്കോ ​​കാരണമാകും.

ആസ്പിരിൻ, കാപ്പി

ആസ്മ ഉള്ളവരില്‍ ചിലപ്പോള്‍ കഫീന്‍ അല്ലെങ്കില്‍ ആസ്പിരിൻ പോലുള്ള മരുന്നുകള്‍ പ്രതികൂലമായി പ്രതികരിച്ചേക്കാം. ഇത് ആസ്മ ലക്ഷണങ്ങളെ വഷളാക്കാം.