സമകാലിക മലയാളം ഡെസ്ക്
സമ്മർദം നിറഞ്ഞ ജീവിതാന്തരീക്ഷത്തിൽ നിന്ന് അൽപമൊന്നു റിലാക്സാവാൻ മദ്യത്തെ ആശ്രയിക്കുന്നവരുണ്ട്.
മിതമായ അളവിലുള്ള മദ്യപാനവും മസ്തിഷ്കത്തിന് തകരാറുണ്ടാക്കിയേക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.
മദ്യം ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന ചില പോസിറ്റീവായ മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഹൃദയാരോഗ്യം മെച്ചപ്പെടും
മദ്യം ശീലമാകുമ്പോൾ രക്തസമ്മർദത്തിന്റെ തോതിനെ ബാധിക്കും. ഇത് ഹൃദയാരോഗ്യത്തെ തകരാറിലാക്കും. കൂടാതെ ട്രിഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പ് ശരീരത്തിൽ അടിയാൻ കാരണമാവുകയും ഇതും ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
കരളിന്റെ ആരോഗ്യം
വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവരും മദ്യപാനം ഉപേക്ഷിക്കുന്നത് ഗുണംചെയ്യും. ഒരു ഗ്ലാസ് ബിയറിൽ 150 കലോറിയും വൈനിൽ 120 കലോറിയുമാണുള്ളത്. ഇനി കലോറി തീരെ കുറഞ്ഞവയാണെങ്കിൽപ്പോലും മദ്യം വിശപ്പിനെ അധികരിക്കും.
ബന്ധങ്ങൾ സുഖകരമാക്കും
മദ്യോപയോഗം കുറയ്ക്കുന്നതും നിർത്തുന്നതും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കൂടാതെ വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും സഹായകമാകും.
കാൻസർ സാധ്യത
വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും.സ്തനാര്‍ബുദം, വായിലെ അര്‍ബുദം, കുടലിലെ അര്‍ബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാന്‍സറുകള്‍ക്ക് പിന്നില്‍ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ട്.
പ്രതിരോധശേഷി
മദ്യം ശരീരത്തിന്റെ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷിയെ ദുർബലമാക്കാം. മദ്യത്തിന്റെ അളവു കൂടുന്നതിനൊപ്പം പ്രതിരോധശേഷി ദുർബലമാവും.
രക്തസമ്മർദം നിയന്ത്രിക്കാനാവും
വലിയ അളവിൽ മദ്യം കഴിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കും.കൂടാതെ മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തേയും ബാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates