​New Releases: 'ബസൂക്ക' മുതൽ 'ജാട്ട്' വരെ; നാളെ റിലീസിനെത്തുന്ന 6 ചിത്രങ്ങൾ

​എച്ച് പി

ബസൂക്ക

നവാ​ഗതനായ ‍ഡീനോ ഡെന്നിസിനൊപ്പം മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ​ബസൂക്ക. ​ഗൗതം വാസുദേവ് മേനോൻ, സിദ്ധാർഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബസൂക്ക | ഫെയ്സ്ബുക്ക്

ഗുഡ് ബാഡ് അ​ഗ്ലി

അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗുഡ് ബാഡ് അ​ഗ്ലി. അജിത്തിന്റെ നായികയായി തൃഷയാണ് ചിത്രത്തിലെത്തുന്നത്.

ഗുഡ് ബാഡ് അ​ഗ്ലി | ഫെയ്സ്ബുക്ക്

ആലപ്പുഴ ജിംഖാന

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയിൽ നസ്‌ലിൻ, ലുക്മാൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സ്‌പോർട്‌സ് കോമഡി ആക്ഷനായാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ആലപ്പുഴ ജിംഖാന | ഫെയ്സ്ബുക്ക്

മരണമാസ്

ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് ആണ് ചിത്രം നിർമിക്കുന്നത്.

മരണമാസ് | ഫെയ്സ്ബുക്ക്

ജാട്ട്

​ഗദർ 2വിന്റെ വൻ വിജയത്തിന് ശേഷം സണ്ണി ഡിയോളിന്റേതായി തിയറ്ററുകളിലെത്തുന്ന ചിത്രമാണ് ജാട്ട്. തെലുങ്ക് ഫിലിംമേക്കർ ​ഗോപിചന്ദ് മലിനേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജാട്ട് | ഫെയ്സ്ബുക്ക്

ജാക്ക്

സിദ്ധു ജൊന്നലഗദ്ദ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജാക്ക്. ബൊമ്മരില്ലു ഭാസ്‌കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജാക്ക് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates