കലോറി മാത്രം കുറച്ചിട്ടു കാര്യമില്ല; ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ 6 ഘടകങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പൊണ്ണത്തടി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതിന് ആറ് ഘടകങ്ങള്‍ ശീലിക്കാം.

ആന്‍റി-ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍

ശരീരത്തിലെ കൊഴുപ്പ് കോശങ്ങൾ അഡിപോകൈൻസ് എന്ന പ്രോ-ഇൻഫ്ലമേറ്ററി ഹോർമോണുകൾ പുറപ്പെടുവിക്കുന്നതാണ് വയറ്റില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകുന്നത്. ഇത് ശരീരവീക്കത്തിലേക്കും നയിക്കുന്നു. മധുരം അധികമായ ഭക്ഷണങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്, സംസ്കരിച്ച ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് വയറ്റില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകുന്നു. അതിനാല്‍ ഡയറ്റില്‍ ആന്‍റി-ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍ ചേര്‍ക്കേണ്ടത് പ്രധാനമാണ്. നാരുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, മുഴുവന്‍ ധാന്യങ്ങള്‍, നട്സ്, വിത്തുകള്‍ എന്നിവ കഴിക്കാം.

പ്രോട്ടീന്‍

ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പേരികളുടെ നിര്‍മാണത്തിന് സഹായിക്കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാനും സഹായിക്കുമെന്ന് മുന്‍പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് കലോറി എടുക്കുന്നത് കുറയ്ക്കാനും അമിതമായി ഉണ്ടാകുന്ന വിശപ്പ് നിയന്ത്രിക്കാനും പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് സാധിക്കും.

നാരുകള്‍ അടങ്ങിയ ഭക്ഷണം

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് നാരുകള്‍. ഇവ ദഹനനാളത്തില്‍ കൂടുതല്‍ നേരം നിലനില്‍ക്കുകയും ഭക്ഷണ ശേഷം സംതൃപ്തി അനുഭവപ്പെടുന്നതിനും കാരണമാകുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിനൊപ്പം ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

കൃത്യമായ ഇടവേളയില്‍ ഭക്ഷണം

കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിലരനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എല്ലാ ദിവസവും കഴിവതും ഒരേ സമയം പ്രഭാത ഭക്ഷണവും ഊണും അത്താഴവും കഴിക്കാന്‍ ശ്രമിക്കുക. എല്ലാ ദിവസവും ഒരേ സമയം ഒരേ അളവിൽ കലോറി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പതിവായി വ്യായാമം ചെയ്യുക

ശരീരത്തിലെ കലോറി കത്തിക്കാന്‍ വ്യായാമം ചെയ്യേണ്ടതും പ്രധാനമാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് നല്ലതാണ്.

ജീവിതശൈലി ഘടകങ്ങള്‍

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതിന് ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണ്. ഗുണനിലവാരമുള്ള ഉറക്കം, പുകവലിയും മദ്യപാനവും ഒഴിവാക്കുക, സമ്മര്‍ദം കുറയ്ക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശാരീരികമായി സജീവമാകുന്നതും മെഡിറ്റേഷനും മാനസിക സമ്മര്‍ദം കുറയ്ക്കാനും മികച്ച ഉറക്കവും ലഭിക്കാന്‍ സഹായിക്കും.

sleep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates