അയ്യയ്യോ! മുടിയിൽ ഹെയർ ഡ്രൈയർ തൊടരുത്, ചില മിത്തുകൾ

അഞ്ജു

എണ്ണമയമുള്ള ചർമത്തിന് മോയ്‌സ്ചറൈസർ വേണ്ട

എണ്ണമയമുള്ള ചർമത്തിന് ജലാംശം ആവശ്യമാണ്. മോയ്‌സ്ചറൈസിങ് എണ്ണ ഉൽപാദനം നിയന്ത്രിക്കുന്നതിനൊപ്പം ചര്‍മം വരണ്ടു പോകാതെ സംരക്ഷിക്കുന്നു.

മേക്കപ്പ് മുഖക്കുരു ഉണ്ടാക്കും

ചില മേക്കപ്പ് ഉൽപ്പന്നങ്ങൾ ചര്‍മത്തിലെ സുഷിരങ്ങൾ അടയാൻ കാരണമാകുമെങ്കിലും എല്ലാ ഉല്‍പ്പന്നങ്ങളും അത്തരത്തിലാണെന്ന് തെറ്റിദ്ധരിക്കരുത്. മുഖക്കുരു ഹോര്‍മോണ്‍ വ്യത്യാസം, സമ്മര്‍ദം എന്നിവ മൂലവും ഉണ്ടാവാം.

സണ്‍സ്ക്രീന്‍ വെയില്‍ ഉണ്ടെങ്കില്‍ മാത്രം

വെയില്‍ ഉള്ളപ്പോള്‍ മാത്രമല്ല, മേഘാവൃതമായ ദിവസങ്ങളിലും സണ്‍സ്ക്രീന്‍ പുരട്ടണം. കാരണം യുവി രശ്മികള്‍ മേഘങ്ങള്‍ ഉണ്ടെങ്കിലും ഭൂമിയില്‍ പതിക്കാം. ഇത് ചർമത്തിന് കേടുവരുത്തുകയും ചെയ്യും.

പ്രകൃതിദത്ത ഉൽപ്പന്നങ്ങളാണ് നല്ലത്

ചില പ്രകൃതിദത്ത ചേരുവകൾ അലർജിയോ അസ്വസ്ഥതയോ ഉണ്ടാക്കാം. എന്ത് തരം ഉല്‍പ്പന്നമാണെങ്കിലും ചര്‍മത്തില്‍ പുരട്ടുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്തണം.

മുടി കാറ്റുകൊണ്ട് ഉണങ്ങണം

തലമുടി കഴുകിയാല്‍ അവ സ്വഭാവികമായി കാറ്റുകൊണ്ട് ഉണങ്ങുന്നതാണ് സുരക്ഷിതമെന്നാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ മുടി ദീര്‍ഘനേരം നനഞ്ഞിരിക്കുന്നത് അവ ദുര്‍ബലമാക്കുന്നു. ഇത് മുടി പൊട്ടിപ്പോകുന്നതിന് കാരണമാകും.

മുഖ രോമം ഷേവ് ചെയ്യാന്‍ പാടില്ല

ഷേവ് ചെയ്യുന്നത് രോമങ്ങളുടെ കട്ടിയെ ബാധിയ്ക്കുന്നില്ല, ഷേവ് ചെയ്യുമ്പോൾ ഒരു പ്രത്യേക ആംഗിളിൽ രോമം മുറിയുകയാണ്. അതു കൊണ്ടാണ് അവ കട്ടിയുള്ളതായി തോന്നുന്നത്.

മുഖം ചൂടുവെള്ളത്തിൽ കഴുകണം

ചൂടുവെള്ളം ചർമത്തിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും വരൾച്ചയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. ചര്‍മത്തില്‍ ഇളം ചൂടുവെള്ളം അല്ലെങ്കില്‍ സാധാരണ താപനിലയിലുള്ള വെള്ളം ഉപയോഗിക്കുക.

മുഖക്കുരു പൊട്ടിക്കരുത്

മുഖക്കുരു സുരക്ഷിതമായി പൊട്ടിക്കുന്നതു കൊണ്ട് ചര്‍മത്തിന് ദോഷമുണ്ടാക്കില്ല. പകരം മുഖക്കരുവിനുള്ളിലെ മര്‍ദം പുറത്തുവിടുന്നതിലൂടെ ഉള്ളിലെ ചര്‍മത്തിന് ദോഷം വരുത്തുന്ന പദാര്‍ത്ഥം കളയാനാകും.