ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഒരു വ്യക്തിയുടെ വായ്പാക്ഷമത തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ക്രെഡിറ്റ് സ്‌കോര്‍. മൂന്ന് അക്ക നമ്പര്‍ ആണ് ക്രെഡിറ്റ് സ്‌കോര്‍. വായ്പാക്ഷമത അനുസരിച്ച് 300നും 900നും ഇടയില്‍ ഇത് മാറി കൊണ്ടിരിക്കും.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഇഎംഐ, മറ്റു യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവ സമയബന്ധിതമായി അടച്ചു എന്ന് ഉറപ്പാക്കുക.

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് അധികം ഉയരുന്നില്ല എന്ന് ഉറപ്പുവരുത്തുക. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ഒരുപരിധിയില്‍ കൂടുതല്‍ ഉയര്‍ന്നാല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും

ഫയൽ

ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി അവലോകനം ചെയ്യുക. തെറ്റുകളോ കണക്കുകളില്‍ കൃത്യത കുറവോ വരുന്നില്ലെന്ന് ഉറപ്പാക്കുക. തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കുക. അല്ലാത്തപക്ഷം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും

പ്രതീകാത്മക ചിത്രം

ക്രെഡിറ്റ് മിക്‌സില്‍ വൈവിധ്യത്തിന് ശ്രമിക്കുക. ഒന്നില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാതെ, ക്രെഡിറ്റ് കാര്‍ഡ്, വായ്പകള്‍, പണയം എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ക്രെഡിറ്റ് മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുക. ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

പഴയ ക്രെഡിറ്റ് അക്കൗണ്ടുകള്‍ നിലനിര്‍ത്തുക. ഇവ ക്ലോസ് ചെയ്യുന്നത് ക്രെഡിറ്റ് ഹിസ്റ്ററി കുറയാന്‍ കാരണമാകും. ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. പതിവായി ഉപയോഗിക്കുന്നില്ലെങ്കിലും ക്രെഡിറ്റ് ഹിസ്റ്ററി നിലനിര്‍ത്താന്‍ പഴ അക്കൗണ്ടുകള്‍ ഓപ്പണ്‍ ആയി തുടരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

വായ്പ ആവശ്യമുള്ളപ്പോള്‍ മാത്രം അപേക്ഷിക്കുക. തുടർച്ചയായി വായ്പയ്ക്കായി അപേക്ഷിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായുള്ള പ്രതീതി ധനകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ കാരണമാകും.

വായ്പകള്‍ പൂര്‍ണമായി കൊടുത്തുതീര്‍ക്കാന്‍ ശ്രമിക്കുക. ഇതില്‍ കുടിശ്ശിക വരുത്തുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത്തരം കുടിശ്ശികകള്‍ പ്രതിഫലിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates