ചർമം തിളങ്ങണ്ടേ? മറക്കാതെ ചെയ്യാം ഈ 7 കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സണ്‍സ്‌ക്രീന്‍

അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മം പെട്ടെന്ന് പ്രായമാകാന്‍ കാരണമാകുന്നു. ഇത് ചര്‍മത്തിലെ കൊളാജന്‍, ഇലാസ്തികത എന്നിവ ഇല്ലാതാക്കും. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് അള്‍ട്രാവയലറ്റ് വികിരണത്തില്‍ നിന്ന് ചര്‍മത്തിന് ദീര്‍ഘകാല സംരക്ഷണം നല്‍കും. ഇത് ചര്‍മം യുവത്വമുള്ളതും തിളക്കമുള്ളതുമാക്കും.

പോഷകാഹാരം

വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ചര്‍മസംരക്ഷണത്തിന് പ്രധാനമാണ്. ആന്റി-ഓക്‌സിഡന്റുകള്‍ ചര്‍മത്തെ പെട്ടെന്ന പ്രായമാക്കുന്ന ഫ്രീ-റാഡിക്കലുകളുമായി പൊരുതുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു. ഓമേഗ-3 ഫാറ്റി ആസിഡുകള്‍ ശരീര വീക്കം കുറയ്ക്കാനും ചര്‍മത്തിലെ ഇലാസ്തികത നിലനിര്‍ത്താനും സഹായിക്കും.

ഹൈഡ്രേഷന്‍

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ചര്‍മത്തെ ആരോഗ്യമുള്ളതും ഊര്‍ജ്ജമുള്ളതുമാക്കും. വെള്ളം കുടിക്കുന്നത് വിഷാംശം നീക്കം ചെയ്യാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ചര്‍മത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനം നിലനിര്‍ത്താന്‍ സഹായിക്കും.

വ്യായാമം

ദിവസവും വ്യായാമം ചെയ്യുന്നത് രക്തയോട്ടം വര്‍ധിക്കുന്നു. ഇത് കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചര്‍മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. കൂടാതെ പതിവായി വ്യായാമം ചെയ്യുന്നത് സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. ഇത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

മാനസിക സമ്മര്‍ദം ഒഴിവാക്കാം

വിട്ടുമാറാത്ത മാനസിക സമ്മര്‍ദം ചര്‍മം പ്രായമാകുന്ന പ്രക്രിയ വേഗത്തിലാക്കുന്നു. സമ്മര്‍ദം കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം കൂട്ടും. ഇത് കൊളാജന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുകയും ചര്‍മത്തിന്റെ ഇലാസ്തികത ഇല്ലാതാക്കുകയും ചെയ്യുന്നു. മെഡിറ്റേഷന്‍, യോഗം, ശ്വസനവ്യായാമം തുടങ്ങിയവയിലൂടെ സമ്മര്‍ദം നിയന്ത്രിക്കാം.

ഉറക്കം

ആരോഗ്യമുള്ള ചര്‍മ്തതിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്കമില്ലായ്മ ചര്‍മത്തെ പെട്ടെന്ന് പ്രായമാക്കും. ഇത് ചര്‍മത്തില്‍ ചുളിവുകള്‍, ഡാര്‍ക്ക് സര്‍ക്കിള്‍, ക്ഷീണം എന്നിവ ഉണ്ടാക്കും.

പുകവലി ഉപേക്ഷിക്കുക

പുകവലി സ്‌കിന്‍ കാന്‍സറിന് വരെ കാരണമായേക്കാം. പതിവ് പുകവലി ചര്‍മത്തിന്റെ തിളക്കം നഷ്ടപ്പെടുത്താം. കൂടാതെ ചര്‍മത്തെ പെട്ടെന്ന് പ്രായമാകാനും ഇത് കാരണമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates