സമകാലിക മലയാളം ഡെസ്ക്
കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പെറ്റില്‍ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഫ്ലുവന്‍സര്‍മാര്‍. കോമഡിയും ഫാഷനും പാചകവുമെല്ലാം കൊണ്ട് സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുന്നവരാണ് ഇവര്‍
ആര്‍ ജെ കരിഷ്മ
ഇന്‍സ്റ്റഗ്രാമില്‍ ഏഴ് മില്യണ്‍ ഫോളോവേഴ്‌സുള്ള ഇന്‍ഫ്ലുവന്‍സറാണ് കരിഷ്മ. കോമഡി വിഡിയോകളിലൂടെയാണ് പ്രശസ്തിയില്‍ എത്തുന്നത്.
നിഹാരിക
കോമഡി വിഡിയോകളിലൂടെയാണ് നിഹാരിക ശ്രദ്ധനേടുന്നത്. സിനിമ പ്രമോഷന്റെ ഭാഗമായി വമ്പന്‍ താരങ്ങള്‍ക്കൊപ്പം നിഹാരിക പ്രത്യക്ഷപ്പെടാറുണ്ട്. മൂന്നാം തവണയാണ് നിഹാരിക കാനില്‍ എത്തുന്നത്.
അന്‍കുഷ് ബഹുഗുണ
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പുരുഷ ബ്യൂട്ടി ഇന്‍ഫ്ലുവന്‍സറാണ് അന്‍കുഷ്. ഒരു മില്യണില്‍ അധികം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്.
നാന്‍സി ത്യാഗി
സൂപ്പര്‍താരങ്ങളുടെ റെഡ് കാര്‍പ്പറ്റ് ലുക്ക് തന്റേതായ രീതിയില്‍ റീക്രിയേറ്റ് ചെയ്തുകൊണ്ടാണ് നാന്‍സി ശ്രദ്ധനേടുന്നത്. പലപ്പോഴും നാന്‍സി ഫാഷന്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കാറുണ്ട്.
ശരണ്‍ ഹെഗ്‌ഡെ
കാനില്‍ പങ്കെടുക്കുന്ന ആദ്യത്തെ സൗത്ത് ഏഷ്യന്‍ ഫിനാന്‍സ് ഇന്‍ഫ്ലുവന്‍സറാവാനുള്ള തയാറെടുപ്പിലാണ് ശരണ്‍ ഹെഗ്‌ഡെ.
സഞ്ജ്യോത് കീര്‍
പാചകത്തിലൂടെ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയനായ വ്യക്തിയാണ് സഞ്ജ്യോത് കീര്‍. 15 മില്യണ്‍ ഫോളോവേഴ്‌സുള്ള സഞ്ജ്യോതിന്‍റെ റെസിപ്പികളെല്ലാം ഹിറ്റാണ്.
ആസ്ത ഷാ
ത്വക്ക് രോഗമായ വെള്ളുപ്പാടിനെ മറികടന്ന് ഫാഷന്‍ ലോകത്ത് തന്റേതായ സാന്നിധ്യമായി മാറിയ ഇന്‍ഫ്ലുവന്‍സറാണ് ആസ്ത. 10 ലക്ഷത്തോളം പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.