സമകാലിക മലയാളം ഡെസ്ക്
ഉറക്കവും വിശ്രമവും ഒന്നാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഇവ രണ്ടും രണ്ടാണ്. വിശ്രമത്തിൻ്റെ ഒരു ഭാഗം മാത്രമാണ് ഉറക്കം. ഊർജ്ജസ്വകതയും ഉന്മേഷത്തോടെയും ജീവിക്കണമെങ്കിൽ നമുക്ക് ഏഴ് വ്യത്യസ്ത വിശ്രമങ്ങൾ ആവശ്യമാണ്.
ശാരീരികമായ വിശ്രമം
ഇത് നമുക്ക് സുപരിചിതമാണ്. ഉറക്കം നമുക്ക് ശാരീരികമായ വിശ്രമം ലഭിക്കാൻ സഹായിക്കുന്നു. അതുപോലെ, സ്ട്രെച്ച് ചെയ്യുന്നത് പേശികളുടെ പിരിമുറുക്കം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മാനസിക വിശ്രമം
മാനസികമായ അമിത ചിന്തകളിൽ നിന്നോ വിശകലനങ്ങളിൽ നിന്നോ മനസ്സിനെ തിരിച്ചുവിടാനും ഇടവേളയെടുക്കുന്നതിനെ കുറിച്ചുമാണ്. നടത്തം, മെഡിറ്റേഷൻ, ജേണലിങ് പോലുള്ളവ സഹായകരമാണ്.
വൈകാരിക വിശ്രമം
നിങ്ങളുടെ യഥാർഥ വ്യക്തിത്വമാകാനും യഥാർഥ വികാരങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യം ലഭിക്കുമ്പോഴാണ് വൈകാരിക വിശ്രമം ഉണ്ടാവുക. ആളുകൾക്ക് മുന്നിൽ പോസിറ്റീവ് ഇമേജ് ഉണ്ടാക്കണമെന്ന് സമ്മർദം മാനസികമായി ക്ഷീണിപ്പിക്കാം.
സാമൂഹിക വിശ്രമം
നിങ്ങളുടെ ഊർജ്ജം ചോർത്തുന്നു ആളുകളിൽ നിന്നോ സാഹചര്യങ്ങളിൽ നിന്നോ മാറി നിൽക്കുക. ഊർജ്ജം പകരുന്ന ബന്ധങ്ങൾക്ക് മുൻഗണന നൽകുന്നതാണ് സാമൂഹിക വിശ്രമം.
ഇന്ദ്രിയ വിശ്രമം
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വർധിച്ച സ്ക്രീൻ ടൈം, ട്രാഫിക് ടൈറ്റ്, ആഘോഷങ്ങൾ തുടങ്ങിയവ നമ്മുടെ ഇന്ദ്രിയങ്ങളിൽ അമിത സമ്മർദം ഉണ്ടാക്കുന്നു. താൽക്കാലികമായി STOP ബട്ടൻ അമർത്തുന്നത് നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് വിശ്രമം കിട്ടാൻ സഹായിക്കും.
ക്രിയേറ്റീവ് വിശ്രമം
മാനസികമായി ഉന്മേഷം കിട്ടുന്നതിന് നിങ്ങളുടെ ഭാവനയെയും അത്ഭുതബോധത്തെയും വീണ്ടും ചികഞ്ഞെടുക്കുന്നതിന് ക്രീയേറ്റീവ് റെസ്റ്റ് സഹായിക്കും.
ആത്മീയ വിശ്രമം
വിശ്വാസം, സ്വത്വം അല്ലെങ്കിൽ സമൂഹം എന്നിവയിലൂടെ നിങ്ങൾക്ക് നിങ്ങളെ തന്നെ കണക്ട് ചെയ്യാനുള്ള മാർഗമാണിത്. ഇത് പലപ്പോഴും ആഴത്തിലുള്ള സ്വന്തബോധം ഉണ്ടാക്കാൻ സഹായിക്കും.