അഞ്ജു സി വിനോദ്
ആളുകൾ പലതരമുണ്ട്. ബാഹ്യസൗന്ദര്യത്തില്‍ ആകൃഷ്ടരായി പ്രണയബന്ധത്തിലേക്ക് വഴുതി വീഴുന്നതിന് മുന്‍പ് ചില സ്ത്രീകളെ സൂക്ഷിക്കണം. ആത്മാഭിമാനമുള്ള പുരുഷന്മാർ ചില സ്ത്രീകളെ തങ്ങളുടെ ജീവിതത്തിൽ നിന്ന് മനഃപൂർവം ഒഴിവാക്കി നിർത്താറുണ്ടെന്ന് മനഃശാസ്ത്രം സൂചിപ്പിക്കുന്നു.
രണ്ട് വ്യക്തിത്വങ്ങളുടെ കൂടിക്കാഴ്ച രാസവസ്തുക്കളുടെ സമ്പര്‍ക്കം പോലെയാണ്, എന്തെങ്കിലും പ്രതിപ്രവര്‍ത്തനം ഉണ്ടായാല്‍ രണ്ടും രൂപാന്തരപ്പെടും. പങ്കാളി നിരന്തരം വിമര്‍ശിക്കുകയും നെഗറ്റീവ് സംസാരിക്കുകയും ചെയ്യുകയാണെങ്കിലും അത് അടുത്ത പങ്കാളിയുടെ സ്വഭാവത്തെയും രൂപാന്തരപ്പെടുത്താം. ബന്ധം ടോക്സിക് ആകുന്നതിലേക്കും അത് നയിക്കാം.
വിക്റ്റിം കാര്‍ഡ്
ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും വിക്റ്റിം കാര്‍ഡ് ഇറക്കി ആവശ്യങ്ങള്‍ സാധിച്ചെടുക്കുന്ന സ്ത്രീകളെ ആത്മാഭിമാനമുള്ള പുരുഷന്മാര്‍ മനഃപൂര്‍വം ഒഴിവാക്കുന്നു. സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരാളോടൊപ്പം ആയിരിക്കുന്നതിന്റെ പ്രാധാന്യം അവര്‍ തിരിച്ചറിയുന്നു. മറ്റുള്ളവരെ ആശ്രയിച്ചു പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം, പ്രതികൂല സാഹചര്യങ്ങളെ കൃപയോടെയും സഹിഷ്ണുതയോടെയും കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സ്ത്രീക്കാണ് അവർ വില നല്‍കുന്നത്.
അസൂയയുള്ളവര്‍
മനുഷ്യരോളം പഴക്കമുള്ള വികാരമാണ് അസൂയ. അസൂയ ചെറിയതോതിലെങ്കിലും ഉണ്ടാവാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ആത്മാഭിമാനമുള്ള പുരുഷന്മാര്‍ വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനമെന്ന് വിശ്വസിക്കുന്നു. അസൂയയെ ആയുധമായി ഉപയോഗിക്കുന്ന സ്ത്രീകളെ ഇവര്‍ മനഃപൂര്‍വം ഒഴിവാക്കുന്നു.
കാര്യങ്ങളെ വളച്ചൊടിക്കുന്നവര്‍
സത്യത്തെ വളച്ചൊടിച്ചു തങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു അവതരിപ്പിക്കുന്ന സ്ത്രീകളെ ഇവര്‍ തിരിച്ചറിയുകയും മനഃപൂര്‍വം മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. പകരം തുറന്നും സത്യസന്ധമായും ആശയവിനിമയം നടത്തുന്ന സ്ത്രീകളെയാണ് അവര്‍ വിലകൊടുക്കുക. ഇത് പരസ്പര ബഹുമാനിക്കുന്നതിനും മനസിലാക്കുന്നതിനും സഹായിക്കും.
ഡ്രാമാ ക്യൂന്‍
എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി കാര്യങ്ങള്‍ വളരെ നാടകിയമായി കൈകാര്യ ചെയ്യുകയും, എന്തിനെയും വലുതാക്കി കാണിക്കുകയും ചെയ്യുന്നവരാണ് ഇക്കൂര്‍. ഇത്തരത്തിലുള്ള വ്യക്തിത്വത്തിന്റെ കൂടെ ആയിരിക്കുന്നത് മാനസികമായും വൈകാരികമായും തളർത്തിയേക്കാം.
നിരന്തരം വിമര്‍ശനം
ഏത് കാര്യത്തിലും നിരന്തരം വിമര്‍ശിക്കുന്ന ഒരാള്‍ക്കൊപ്പം ജീവിക്കുന്നത് ശ്രമകരമാണ്. ആത്മാഭിമാനമുള്ള പുരുഷന്മാർ പോസിറ്റീവ് ബലപ്പെടുത്തലിന്റെയും ബഹുമാനത്തിന്റെയും മൂല്യം മനസിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം സ്ത്രീകളെ അവര്‍ മാറ്റി നിര്‍ത്താറുണ്ട്.
ശക്തമായ സ്വാതന്ത്ര്യമുള്ള സ്ത്രീ
ജീവിതത്തിൽ മറ്റാർക്കും സ്ഥാനമില്ലാത്ത വിധം ശക്തമായ സ്വാതന്ത്ര്യമുള്ള ഒരു സ്ത്രീക്ക് പ്രണയിക്കുമ്പോഴും മറ്റൊരാളെ ആവശ്യമുണ്ട് എന്ന ആശയവുമായി പൊരുത്തപ്പെടാൻ പ്രയാസമുണ്ടാകും. ഇത് അവരുടെ പങ്കാളിയെ ആവശ്യമില്ലാത്തവനും വിലമതിക്കാത്തവനുമായി തോന്നാൻ ഇടയാക്കും. ആത്മാഭിമാനമുള്ള പുരുഷന്മാർ സ്വതന്ത്രയായ ഒരു സ്ത്രീയെ വിലമതിക്കും, എന്നാൽ അതേ സമയം ഒരു ബന്ധത്തിൽ പരസ്പരാശ്രിതത്വത്തിന്റെ മൂല്യം മനസിലാക്കുകയും ചെയ്യും.
അശുഭാപ്തിവിശ്വാസി
നിരന്തരമായ അശുഭാപ്തിവിശ്വാസിയാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ഒരുതരത്തിലുമുള്ള വളര്‍ച്ച ആ ബന്ധത്തില്‍ ഉണ്ടാകില്ല. ആത്മാഭിമാനമുള്ള പുരുഷന്മാർ ഇത്തരം സ്ത്രീകളിൽ നിന്ന് അകന്നു നിൽക്കും. പങ്കാളിയിൽ പോസിറ്റീവിറ്റിയും ശുഭാപ്തിവിശ്വാസവും ആഗ്രഹിക്കുന്നതിനാൽ, ആരോഗ്യകരവും സന്തുഷ്ടവുമായ ബന്ധത്തിന് ഈ ഗുണങ്ങൾ പ്രധാനമാണെന്ന് അവർക്കറിയാം.