ശീലമാക്കരുത്, പണികിട്ടും! ഒഴിവാക്കേണ്ട 7 അൾട്ര പ്രോസസ്ഡ് ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സോഡ/ ശീതള പാനീയങ്ങൾ

'കൂള്‍ ആകാന്‍ കൂള്‍ ഡ്രിങ്ക്സ്'. കൂള്‍ ഡ്രിങ്ക്സ് അല്ലെങ്കില്‍ പല രുചികളില്‍ കിട്ടന്ന സോഡ എന്നിവ അള്‍ട്ര പ്രോസസ്ഡ് ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ്. ഇത്തരം പാനീയങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാരയും കൃതിമ നിറങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിലേക്കും ടൈപ്പ് 2 പ്രമേഹം സാധ്യതയ്ക്കും കാരണമാകുന്നു. കൂടാതെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പല്ലുകളുടെ ആരോ​ഗ്യത്തെയും മോശമാകുന്നതിലേക്കും നയിക്കുന്നു.

ഇൻസ്റ്റൻഡ് ന്യൂഡിൽസ്

ഇൻസ്റ്റൻഡ് ന്യൂഡില്‍സുകള്‍ ഇന്ന് നമ്മുടെ പ്രധാന പ്രഭാത ഭക്ഷണമോ അത്താഴമോ ഒക്കെ ആയി മാറിയിരിക്കുകയാണ്. പെട്ടെന്ന് ഉണ്ടാക്കാമെന്നതാണ് ഇന്‍സ്റ്റഡ് ന്യൂഡില്‍സുകള്‍ പലരുടെ തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍ ഇൻസ്റ്റൻഡ് ന്യൂഡിൽസും അള്‍ട്ര പ്രോസസ്ഡ് ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ്. ഇവയിൽ ഉയർന്ന അളവിൽ ഡോഡിയം, ആരോ​ഗ്യകരമല്ലാത്ത കൊഴുപ്പ്, പ്രിസർവേറ്റീവ്സ് എന്നിവ അടങ്ങിയിരിക്കുന്നു.

പാക് ചെയ്ത സ്നാക്സ്

പാക്കറ്റുകളില്‍ ലഭിക്കുന്ന അള്‍ട്ര പ്രൊസസ് ചെയ്ത ചിപ്സ് കഴിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്താന്‍ പ്രയാസമാണ്. എന്നാല്‍ ഈ ശീലം പതിവാക്കുന്നത് നിങ്ങളെ ഒരു നിത്യ രോഗിയാക്കാം. റിഫൈൻ ചെയ്തെടുത്ത കാർബോഹൈഡ്രേറ്റ്, ആരോ​ഗ്യകരമല്ലാത്ത കൊഴുപ്പ് എന്നിവയാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഇത് ശരീരഭാരം കൂടാനും വിട്ടുമാറാത്ത രോ​ഗങ്ങളിലേക്കും നയിക്കുന്നു.

ബെ​ർഗർ

ഫാസ്റ്റ് ഫുഡ് വിഭാ​ഗത്തിൽ പ്രിയപ്പെട്ട ബെർ​ഗർ പതിവായി കഴിക്കുന്നത് അനാരോ​ഗ്യകരമാണ്. സംസ്കരിച്ച മാംസവും റിഫൈൻ ചെയ്ത മാവും അനാരോ​ഗ്യകരമായ കൊഴുപ്പും ഉപയോഗിച്ചാണ് ബെര്‍ഹര്‍ ഉണ്ടാക്കുന്നത്. ഇത് ഹൃദയ രോ​ഗങ്ങൾക്കുള്ള അപകട സാധ്യത വർധിപ്പിക്കുന്നു. കൂടാതെ പൊണ്ണത്തടിക്കും ചില കാൻസറുകൾക്കുമുള്ള സാധ്യതയും കൂട്ടുന്നു.

ബ്രേക്ക് ഫാസ്റ്റ് സിറിയൽസ്

ബ്രേക്ക് ഫാസ്റ്റ് സിറിയൽസ് എന്ന പേരില്‍ വിപണിയിൽ നിന്ന് ലഭിക്കുന്ന മിക്കതും അള്‍ട്ര പ്രോസസ് ചെയ്തെടുത്തതാണ്. ഇവയില്‍ പഞ്ചസാര ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകുന്നു. ഇവയിലെ പോഷകക്കുറവും നാരുകളുടെ അഭാവവും ദഹനപ്രശ്നത്തിലേക്കും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും നയിക്കാം.

പിസ

പുതിയ തലമുറയുടെ പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണ് പിസ. റിഫൈൻ ചെയ്തെടുത്ത മാവ്, സംസ്കരിച്ച മാംസം, ഉയർന്ന അളവിൽ സോഡിയം, ആരോ​ഗ്യകരമല്ലാത്ത കൊഴുപ്പ് എന്നിവയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. പിസ കഴിക്കുന്നത് ശീലമാക്കുന്നത് പൊണ്ണത്തടിയും പ്രമേഹ സാധ്യതയും വർധിപ്പിക്കുന്നു. കൂടാതെ ഹൃദയാരോ​ഗ്യത്തെയും ഇത് ദോഷകരമായി ബാധിക്കും.

മിഠായി

ദിവസവും ധാരാളം മിഠായി കഴിക്കുന്ന ശീലക്കാരാണോ? എങ്കിൽ ഈ ശീലം നിങ്ങളെ നിത്യ രോ​ഗാവസ്ഥയിലേക്ക് നയിക്കാം. പോഷകങ്ങളുടെ അഭാവവും ഉയർന്ന അളവിൽ പഞ്ചസാരയും കൃതിമ നിറങ്ങളും പ്രിസെർവേറ്റീവുകളും അടങ്ങിയ മിഠായി ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാനും പല്ലുകളുടെ ആരോ​ഗ്യം മോശമാകാനും കാരണമാകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates