അഞ്ജു
കുട്ടികളുടെ ഭക്ഷണക്കാര്യം വരുമ്പോള്‍ മാതാപിതാക്കള്‍ ആശയക്കുഴപ്പത്തിലാകും. എന്നാല്‍ ഇനി ആ കണ്‍ഫ്യൂഷന്‍ വേണ്ട.., അവരുടെ ബുദ്ധിവികാസത്തിനും ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും ഡയറ്റില്‍ ചേര്‍ക്കാം ബ്രെയിന്‍ ഫ്രണ്ട്ലി സൂപ്പര്‍ഫുഡ്സ്.
മുട്ട
പ്രോട്ടീന്റെയും ചൊലിന്റെയും പവര്‍ഹൗസ് ആണ് മുട്ട. ഇത് കുട്ടികളുടെ ഓര്‍മശക്തി, തലച്ചോറിന്റെ വികാസം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. ബ്രേക്ക്ഫാസ്റ്റിനൊപ്പമോ ലഘുഭക്ഷണമായോ ഉള്‍പ്പെടുത്താം.
ബെറിപ്പഴങ്ങള്‍
ബ്ലൂബെറി, സ്‌ട്രോബെറി പോലുള്ള ബെറിപ്പഴങ്ങളില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ഓര്‍മശക്തി മികച്ചതാക്കുകയും ചെയ്യും. കൂടാതെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറച്ച് കുട്ടികളുടെ നാഡീ സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കും.
നട്‌സും വിത്തുകളും
ബദാം, വാല്‍നട്ട്, ഫ്‌ലാക്‌സ് വിത്തുകള്‍, ചിയ വിത്തുകള്‍ തുടങ്ങിയവയില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ കുട്ടികളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കും. ഇത് ബുദ്ധിശക്തി മെച്ചപ്പെടുത്താനും സഹായിക്കും.
മുഴുവന്‍ ധാന്യങ്ങള്‍
ഓട്‌സ്, ചുവന്ന അരി പോലുള്ളവയില്‍ സുരക്ഷിത അളവില്‍ ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജനില മെച്ചപ്പെടുത്താനും ഏകാഗ്രത മെച്ചപ്പെടുത്താനും സഹായിക്കും.
ഇലക്കറികള്‍
ചീര പോലുള്ള ഇലക്കറികളില്‍ ഇരുമ്പ്, ഫോലേറ്റ്, ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വൈജ്ഞാനിക വികാസനത്തിനും ഓര്‍മശക്തി മെച്ചപ്പെടുത്താനും സഹായിക്കും. ഇത് കുട്ടികളുടെ മാനസികവികാസം മെച്ചപ്പെടുത്താന്‍ സഹായിക്കും.
തൈര്
യോഗര്‍ട്ട്, തൈര് പോലുള്ളവയില്‍ പ്രോട്ടീന്‍, ബി വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ടിഷ്യു വികാസത്തിനും ന്യൂറോട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കും. ഇത് ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ പഠിക്കാനുള്ള കഴിവു മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ആപ്പിള്‍
തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന നിരവധി ആന്റിഓക്‌സിഡന്റുകള്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളില്‍ ഓര്‍മശക്തി, ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മത്തങ്ങ വിത്തുകള്‍
മത്തങ്ങ വിത്തുകള്‍ സിങ്ക്, മഗ്നീഷ്യം, ഇരുമ്പ് എന്നീ പോഷകങ്ങളുടെ കലവറയാണ്. ഇത് നാഡി സിഗ്നലിങ്ങിനും ഓര്‍മശക്തിമെച്ചപ്പെടുത്തുന്നതിനും സഹായിക്കും. കൂടാതെ കുട്ടികളില്‍ ഉത്കണ്ഠ കുറയ്ക്കാനും ഇത് ഫലപ്രദമാണ്.