ഇന്ത്യയിലെ പ്രധാനപ്പെട്ട 8 നമ്പർ പ്ലേറ്റ്

സമകാലിക മലയാളം ഡെസ്ക്

റോഡിലൂടെ പോകുന്ന ഓരോ വാഹനവും സ്വകാര്യ വാഹനമാണോ, സർക്കാർ വാഹനമാണോ, ടാക്സിയാണോ, ഇലക്ട്രിക് വാഹനമാണോ എന്നെല്ലാം ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ സഹായിക്കുന്നത് അവയുടെ നമ്പർ പ്ലേറ്റുകളിലൂടെയാണ്.

Number plates | പ്രതീകാത്മക ചിത്രം

ഇന്ത്യയിൽ വാഹനങ്ങളുടെ ഉപയോഗവും ഉടമസ്ഥതയും വ്യക്തമാക്കാൻ വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലും ഉള്ള 8 തരത്തിലുള്ള നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്.

Number plates | AI Generated

ഇന്ത്യൻ റോഡുകളിൽ കാണുന്ന നമ്പർ പ്ലേറ്റുകൾ ഏതൊക്കെ നിറങ്ങളാണെന്നും ആരോക്കെയാണ് അവ ഉപയോ​ഗിക്കുന്നതെന്നും മനസ്സിലാക്കാം.

Number plates | AI Generated

വെള്ള നമ്പർ പ്ലേറ്റ്

സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാധാരണ വാഹനങ്ങൾക്ക് നൽകുന്നവയാണിത്. ഇവയിൽ കറുത്ത അക്ഷരങ്ങൾ ഉപയോഗിക്കുന്നു. വാണിജ്യ ആവശ്യങ്ങൾക്ക് ഇവ ഉപയോഗിക്കാൻ പാടില്ല.

Number plates | AI Generated

മഞ്ഞ നമ്പർ പ്ലേറ്റ്

ടാക്‌സികൾ, ഓട്ടോറിക്ഷകൾ, വാണിജ്യ ചരക്കുവാഹനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. മഞ്ഞ പ്ലേറ്റിൽ കറുത്ത അക്ഷരങ്ങളാണ് ഉണ്ടാകുക.

Number plates | AI Generated

പച്ച നമ്പർ പ്ലേറ്റ്

ബാറ്ററിയിൽ പ്രവർത്തിക്കുന്ന പൂർണ്ണ ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) മാത്രമായി അനുവദിച്ചിരിക്കുന്നവ.

Number plates | AI Generated

കറുത്ത നമ്പർ പ്ലേറ്റ്

സ്വകാര്യ ഉടമസ്ഥതയിലുള്ളതും എന്നാൽ വാടകയ്ക്ക് ഓടിക്കുന്നതുമായ വാഹനങ്ങൾക്ക് ഉപയോഗിക്കുന്നു. കറുത്ത പ്ലേറ്റിൽ മഞ്ഞ അക്ഷരങ്ങളായിരിക്കും ഉണ്ടാവുക.

Number plates |

നീല നമ്പർ പ്ലേറ്റ്

വിദേശ നയതന്ത്രജ്ഞർക്കും എംബസി ഉദ്യോഗസ്ഥർക്കും ഉപയോഗിക്കാനുള്ളതാണ്. നീല നമ്പർ പ്ലേറ്റിൽ വെള്ള അക്ഷരങ്ങളായിരിക്കും ഉണ്ടാവുക.

Number plate

ചുവപ്പും വെള്ളയും

വാഹന ഡീലർമാർക്ക് നൽകുന്ന ട്രേഡ് സർട്ടിഫിക്കറ്റ് പ്രകാരമുള്ള നമ്പർ പ്ലേറ്റാണിത്. വിൽപന ആവശ്യങ്ങൾക്കായി റജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വാഹനം ഉപയോഗിക്കാനാണ് ഈ നമ്പർ പ്ലേറ്റ്.

Number plate |

മുകളിലേക്ക് ചൂണ്ടുന്ന അമ്പടയാളമുള്ള നമ്പർ പ്ലേറ്റ്

ഇന്ത്യൻ സൈനിക വാഹനങ്ങൾക്കായി ഉപയോഗിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള രജിസ്ട്രേഷൻ സംവിധാനമാണ് ഇതിൽ ഉപയോഗിക്കുന്നത്.

Number plate

ഇന്ത്യയുടെ ദേശീയ ചിഹ്നമുള്ള ചുവന്ന നമ്പർ പ്ലേറ്റ്

ഇന്ത്യയിലെ രാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമുള്ളതാണ്. ഇതിൽ അക്കങ്ങൾക്ക് പകരം ഇന്ത്യയുടെ ദേശീയ ചിഹ്നം പതിപ്പിച്ചിട്ടുണ്ടാകും.

Number plate |

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam