ഡു ലിസ്റ്റ് വേണ്ട, ജീവിതം കൂടുതൽ സന്തോഷമുള്ളതാക്കാൻ 8 ശീലങ്ങൾ

അഞ്ജു സി വിനോദ്‌

സന്തോഷവും സങ്കടവുമൊക്കെ ആപേക്ഷികമാണ്. സാഹചര്യവും സന്ദര്‍ഭങ്ങളും മാറി വരുമ്പോള്‍ വികാരങ്ങളും ഭാവം മാറ്റും. എന്നാല്‍ സന്തോഷത്തോടെ ദിവസം ആരംഭിക്കുന്നതിന് മനഃപൂര്‍വം ശീലിക്കാവുന്ന ചില കാര്യങ്ങളുണ്ട്. ഇത് മാനസികാവസ്ഥ മെച്ചപ്പെടാനും ജീവിത നിലവാരം വര്‍ധിപ്പിക്കാനും സഹായിക്കും.

ലോകം ശബ്ദിച്ചു തുടങ്ങുന്നതിന് മുന്‍പ് ഉണരണം

രാവിലെ അഞ്ച് മണിക്ക് തന്നെ എഴുന്നേൽക്കണമെന്നല്ല, ചുറ്റുപാടും ശബ്ദമുഖരിതമാകുന്നതിന് മുൻപ് ദിവസം തുടങ്ങുന്നത് നിങ്ങളെ സന്തുഷ്ടരാക്കും. നേരത്തെ ഉണരുന്നത് ശാന്തമായ കോർട്ടിസോൾ- ഉണർത്തൽ പ്രതികരണം അനുഭവപ്പെടുത്തുന്നു. പതിവിലും 25 മിനിറ്റ് നേരത്തെ അലാറം സെറ്റ് ചെയ്തു എഴുന്നേൽക്കാം, ശാന്തമായി ശ്വസിക്കുക, ചെറു ചൂടുവെള്ളം കുടിക്കുക. ഇത് അടുത്ത മണിക്കൂറുകൾ സു​ഗമമാക്കും.

90 സെക്കൻഡ് ഡ്രൗണ്ടിങ് പ്രാക്ടീസ്

ബുദ്ധിസ്റ്റ് ശമത (ശാന്തത പാലിക്കൽ) പരിശീലിക്കുന്നത് 90 സെക്കൻഡ് മൈക്രോ-പ്രാക്ടീസ് ഓട്ടോണമിക് സ്വിച്ച് മാറ്റാൻ പര്യാപ്തമാണ്. ദീർഘമായ നിശ്വാസം 10 തവണ എടുക്കുമ്പോൾ വാ​ഗസ് നാഡിയിലേക്ക് സി​ഗ്നൽ അയയ്ക്കുന്നു. ഇത് ശരീരത്തെ ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിൽ നിന്ന് മാനസികാവസ്ഥയും ഓർമശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് സ്ഥിരതയും ചിന്താശേഷിയിൽ വ്യക്തതയും നൽകുന്നു.

ഡു ലിസ്റ്റ് അല്ല, ഉദ്ദേശമാണ് പ്രധാനം

ഡു ലിസ്റ്റ് പൂർത്തിയാക്കുന്നതും ഒരു കോമ്പസ് അനുസരിച്ചു ജീവിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഏറ്റവും സന്തുഷ്ടരായ അ‍ഞ്ച് ശതമാനം ആളുകൾ സ്വയം ചോദിക്കുന്ന ഒരു ചോദ്യം- 'ഇന്ന് ഞാൻ എങ്ങനെ കാണപ്പെടാൻ ആ​ഗ്രഹിക്കുന്നു' എന്നാണ്. ഇതിനുള്ള ഉത്തരം ഒറ്റവാക്കിൽ ചുരുക്കുക. ഒരു സ്റ്റിക്കി നോട്ടിൽ ഇത് എഴുതി നിങ്ങൾ കാണാൻ കഴിയുന്നയിടത്ത് സ്ഥാപിച്ചു വെയ്ക്കുക. സമ്മർദം വർധിക്കുമ്പോഴെല്ലാം അതിലേക്ക് നോക്കൂ, സ്ഥിരതയോടെ നിലനില്‍ക്കാന്‍ ഇത് സഹായിക്കും.

അറിവു നേടാം

രാവിലെ അബോധം വികസിപ്പിക്കുന്ന തരത്തിൽ വായിക്കാനോ കേൾക്കാനോ സമയം ചെലവഴിക്കുക. രാവിലെ ചായയ്ക്കൊപ്പം ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് മനസിന് തൃപ്തിയും സന്തോഷവും ഉണ്ടാക്കും.

വ്യായാമം ആസ്വദിച്ചു ചെയ്യുക

ആസ്വദിച്ച് വ്യായാമം ചെയ്യുന്നത് തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെ ഉണർത്താൻ സഹായിക്കുന്നു. 15 മിനിറ്റ് ഇഷ്ടപ്പെട്ട ആളുകൾക്കൊപ്പമുള്ള നടത്തം, യോ​ഗ തുടങ്ങിയവ നിങ്ങളിലെ എൻഡോർഫിനുകൾ വർധിപ്പിക്കുകയും ഡോപ്പമിൻ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. രാവിലെ വ്യായാമം ചെയ്യുന്നത് രാത്രി മെച്ചപ്പെട്ട ഉറക്കം കിട്ടാൻ സഹായിക്കുകയും ചെയ്യുന്നു.

ബ്രേക്ക്ഫാസ്റ്റ്

ഒന്നിനോടും ക്ഷമയില്ലാത്തതാണ് പലരുടെയും വലിയ പ്രശ്നം. ഭക്ഷണം കഴിക്കുമ്പോൾ അത് ആസ്വദിച്ചു, നന്നായി ചവയ്ച്ചു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ഥിരപ്പെടുത്താനും ഊർജ്ജ തകർച്ച കുറയ്ക്കാനും സഹായിക്കുന്നു. ഇത് ശാരീരികമായി മാത്രമല്ല, മാനസികമായും ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

ചില മൈക്രോ-പ്രാക്ടീസ്

തിരക്കു പിടിച്ച ജീവിതത്തിൽ നമ്മൾ വിട്ടുപോകുന്ന ചില സൂഷ്മമായ കാര്യങ്ങളുണ്ട്. ദൂരത്തിരിക്കുന്ന പ്രിയപ്പെട്ടവർക്ക് ദിവസം ആശംസിച്ചു കൊണ്ട് ഒരു സന്ദേശം അയയ്ക്കുന്നതും പൂന്തോട്ടത്തിലെ ഏറ്റവും പ്രിയപ്പെട്ട ചെടിയെ തലോടുന്നതുമൊക്കെ വലിയൊരു ഊർജ്ജം ഉടനടി നിങ്ങൾക്ക് നൽകും. ഇത് ഓക്സിടോസിൻ ഉൽപാദനം വർധിപ്പിക്കും.

ഡിജിറ്റൽ ജങ്ക് ലൈറ്റ്

ബ്ലൂ സ്ക്രീനുകളെ ഒഴിവാക്കിക്കൊണ്ട് ദിവസം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല, മറിച്ച് അവയുടെ ഉപയോ​ഗം നിയന്ത്രിക്കാനാകും. മൊബൈൽ ഉപയോ​ഗത്തെ തുടർന്ന് തലച്ചോറിൽ ഉണ്ടാകുന്ന ഡോപ്പമിൻ ഉയർച്ച ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും സമ്മർദത്തിനും കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.