ജീവിതപങ്കാളെ നിങ്ങളെ വഞ്ചിക്കുന്നുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

ജീവിതപങ്കാളിയുടെ വിശ്വാസ വഞ്ചന തങ്ങൾക്ക് പെട്ടെന്ന് മനസിലാകുമെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ വഞ്ചനയുടെ ലക്ഷണങ്ങൾ നമ്മൾ വിചാരിക്കുന്നതിലും വളരെ സൂക്ഷ്മമാണ്. പങ്കാളിയുടെ പെരുമാറ്റത്തിലെ ഈ എട്ട് മാറ്റങ്ങൾ ശ്രദ്ധിക്കണം.

Couple mental health | Meta AI Image

സംസാരത്തെ നിയന്ത്രിക്കാൻ ശ്രമിക്കുക

നിങ്ങൾ പറഞ്ഞുതുടങ്ങുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ മുന്നിൽ പങ്കാളി ഏറ്റെടുത്ത് സ്വന്തം രീതിയിൽ പെട്ടെന്ന് അവതരിപ്പിക്കാറുണ്ടോ? ബന്ധം ഭദ്രമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണിതെന്ന് പഠനങ്ങൾ പറയുന്നു.

couple mental health | meta ai image

എല്ലാത്തിനോടും പെട്ടെന്നുള്ള യോജിപ്പ്

മുൻപ് തർക്കിച്ചിരുന്ന കാര്യങ്ങളിൽ പങ്കാളി പെട്ടെന്ന് വഴങ്ങുന്നുണ്ടോ? തർക്കം നീണ്ടുപോയാൽ തങ്ങളുടെ രഹസ്യങ്ങൾ പുറത്താകുമോ എന്ന ഭയം കാരണമാണ് ഇത്തരത്തിൽ ചെയ്യുന്നത്.

Husband-wife relation | Meta AI Image

സ്വകാര്യത

മനഃശാസ്ത്രപരമായ വാക്കാണ് ബൗണ്ടറീസ് അഥവാ അതിർവരമ്പുകൾ. ഇത് ഉപയോഗിച്ച് അമിതമായ സ്വകാര്യത ആവശ്യപ്പെടുന്നത് വഞ്ചനയുടെ സൂചനയാകാം.

Indian young couple fighting | Meta AI Image

ആവശ്യമില്ലാത്ത വിശദീകരണങ്ങൾ

എവിടെയായിരുന്നു എന്ന് ചോദിക്കുമ്പോൾ ആവശ്യമില്ലാത്ത അത്രയും വിവരങ്ങളും ചെറിയ കാര്യങ്ങൾ പോലും വിസ്തരിച്ച് പറയുന്നതും ഒരു പ്രതിരോധ തന്ത്രമാണ്.

Indian couple | Meta AI Image

തമാശയും പരിഹാസവും

ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ അതിനെ തമാശയാക്കി തള്ളുകയോ പരിഹസിച്ച് സംസാരിക്കുകയോ ചെയ്യുന്നത് സത്യം തുറന്നു പറയാതിരിക്കാനുള്ള മറയാണ്.

Indian young couple | Meta AI Image

നിങ്ങളെ 'വില്ലൻ' ആക്കാനുള്ള ശ്രമം

സ്വന്തം തെറ്റുകളിൽ നിന്ന് ശ്രദ്ധതിരിക്കാൻ പങ്കാളിയെ കുറ്റപ്പെടുത്തുന്നത് വഞ്ചകരുടെ പതിവ് രീതിയാണ്. നിങ്ങൾ മറ്റൊരളോട് സംസാരിക്കുന്നത് വലിയ കുറ്റമായി കാണുകയും, ചെറിയ തെറ്റുകളെ പർവ്വതീകരിച്ച് നിങ്ങളെ വില്ലനായി ചിത്രീകരിക്കുന്നതും അവരുടെ കുറ്റബോധം മറയ്ക്കാനാണ്.

Indian young couple | Meta AI Image

ശരീരഭാഷയിലുണ്ടാകുന്ന മാറ്റങ്ങൾ

സംസാരിക്കുമ്പോൾ വിക്കൽ, ശ്വാസം അടക്കിപ്പിടിക്കുന്നത് പോലെ തോന്നുക, കണ്ണ് ചിമ്മാതെ നോക്കിയിരിക്കുക, കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുക തുടങ്ങിയ ശാരീരിക മാറ്റങ്ങൾ കള്ളം പറയുന്നവരിൽ കണ്ടുവരാറുണ്ട്.

Indian couple talking | Meta AI Image

ഈ ലക്ഷണങ്ങൾ കണ്ടതു കൊണ്ട് മാത്രം പങ്കാളി വഞ്ചിക്കുന്നു എന്ന് ഉറപ്പിക്കാനാവില്ല. നിങ്ങളുടെ ബന്ധത്തിൽ ആശയവിനിമയം കുറയുകയും ഇത്തരം മാറ്റങ്ങൾ പ്രകടമാവുകയും ചെയ്യുന്നുണ്ടെങ്കിൽ കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ വിദഗ്ദ്ധരുടെ സഹായം തേടുന്നതിന് സമയമായി എന്ന് മനസിലാക്കാം.

Indian couple not talking | Meta AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | .