കാസര്‍ക്കോട് കണ്ടിരിക്കേണ്ട 9 സ്ഥലങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മലനിരകളും അറബിക്കടലും ചുറ്റിപ്പറ്റിയ കേരളത്തിന്റെ വടക്കേയറ്റത്തെ കാസര്‍കോട് പ്രകൃതി സൗന്ദര്യത്തിൽ മുന്നിൽ തന്നെയാണ്.

Kappil Beach | DTPC Kasaragod

നിരവധി സഞ്ചാരികളാണ് കാസര്‍കോടിന്റെ ഭംഗി ആസ്വദിക്കാനായി ദിനംപ്രതി ഇവിടേക്കെത്തുന്നത്.

Kasaragod | Kerala tourism

കാസര്‍കോടേക്ക് പെട്ടിയുമെടുത്ത് പോകുന്ന സഞ്ചാരിയാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 9 കാഴ്ചകള്‍ നമുക്ക് പരിചയപ്പെടാം.

Ranipuram | Kerala tourism

1.ബേക്കല്‍ കോട്ട

കാസര്‍കോട്ടെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങിലൊന്ന്. ചിറക്കല്‍ രാജവംശത്തിന്റെ കാലം മുതല്‍ ബേക്കല്‍ കോട്ട പ്രശസ്തമാണെന്ന് കരുതുന്നവരുണ്ട്.

Bekal Fort | DTPC Kasaragod

2.ബേക്കല്‍ ബീച്ച്

ബേക്കലിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ബേക്കല്‍ ബീച്ച്. പ്രശാന്തസുന്ദരമായ കടല്‍ത്തീരത്ത് കളിക്കാനും ശാന്തമായ കടലില്‍ കുളിക്കാനുമായി നിരവധി പേരാണ് ഇവിടെ കുടുംബസമേതം എത്തിച്ചേരുന്നത്.

Bekal beach | Kerala tourism

3.റാണിപുരം

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് റാണിപുരം. പച്ചപ്പുകൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമൃദ്ധമാണിവിടം. കര്‍ണാടകയിലെ തലക്കാവേരി വന്യജീവി സങ്കേതവുമായി റാണിപുരം വന്യജീവി സങ്കേതം ബന്ധപ്പെട്ട് കിടക്കുന്നു.

Ranipuram | DTPC Kasaragod

4.അനന്തപുര തടാക ക്ഷേത്രം

കാസര്‍കോട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തിരുവനന്തപുരത്തെ ശ്രീ അനന്ത പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. തടാകത്താല്‍ ചുറ്റപ്പെട്ട മനോഹരമായ ക്ഷേത്രമാണിത്. ക്ഷേത്രത്തെ സംരക്ഷിക്കുന്ന ഈ തടാകത്തില്‍ മുതലകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

Shree Ananthapadmanabha Swamy Temple | DTPC Kasaragod

5.മായിപ്പാടി കൊട്ടാരം

കാസര്‍കോട്-പെര്‍ള റോഡില്‍ കാസര്‍കോട് പട്ടണത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു പുരാതന കൊട്ടാരമാണിത്. കുമ്പള രാജാക്കന്മാരുടെ വസതിയായിരുന്നു മായിപ്പാടി കൊട്ടാരം. സമീപത്ത് സ്ഥിതി ചെയ്യുന്ന മധൂര്‍ ഗ്രാമം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.

Maipady Palace | DTPC Kasaragod

6.ചന്ദ്രഗിരി കോട്ട

പതിനേഴാം നൂറ്റാണ്ടില്‍ ബദനൂരിലെ ശിവപ്പ നായ്ക് സ്ഥാപിച്ച നിരവധി കോട്ടകളില്‍ ഒന്നാണ് ചന്ദ്രഗിരി കോട്ട. കാസറഗോഡ് ടൗണിനു തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മറ്റൊരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. പയസ്വിനി പുഴ അറബിക്കടലുമായി സംഗമിക്കുന്ന മനോഹരക്കാഴ്ച്ച ഇവിടെ നിന്നാല്‍ കാണാം.

Chandragiri Fort | DTPC Kasaragod

7.വീര്‍മല ഹില്‍സ്

വീര്‍മല ഹില്‍സില്‍ നിന്നുകൊണ്ട് കരിയങ്കോട് നദിയുടെ മനോഹരമായ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നു. വാസ്തുവിദ്യയ്ക്ക് പേരുകേട്ട പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് കോട്ടയും ഇതേ കുന്നുകളില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

Veeramala Hills | DTPC Kasaragod

8.മധൂര്‍

പുരാതന ശ്രീമദ് അനന്തേശ്വര വിനായക ക്ഷേത്രത്തിന്റെ സൗന്ദര്യവും അതിനെ ചുറ്റിപ്പറ്റിയുള്ള മതപരമായ പ്രഭാവലയവും പര്യവേക്ഷണം ചെയ്യാന്‍ കഴിയുന്ന സ്ഥലമാണ് മധൂര്‍. കാസര്‍ഗോഡില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മധൂര്‍ മനോഹരമായ ക്ഷേത്രത്തിന് പേരുകേട്ട പട്ടണമാണ്.

Madhur Temple | Screenshot

9.നെല്ലിക്കുന്ന് ബീച്ച്

നഗരത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളില്‍ ഒന്നാണ്. ഉദയാസ്തമനങ്ങള്‍ കണ്ടുകൊണ്ട് വിശ്രമിക്കാന്‍ കഴിയുന്ന കടലോരമാണിവിടം.

nellikunnu beach | Screenshot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File