സമകാലിക മലയാളം ഡെസ്ക്
നൊഹ്കലികായ് വെള്ളച്ചാട്ടം
ഇന്ത്യയിൽഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം. 1115 അടി ഉയരമുണ്ട്. മേഘാലയയില്‍ ചിറാപുഞ്ചിക്ക് സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അതിരപ്പിള്ളി വെള്ളച്ചാട്ടം
കേരളത്തിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ആരുടേയും മനംകവരുന്നതാണ്. പശ്ചിമഘട്ടത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ നിന്നുത്ഭവിക്കുന്ന ചാലക്കുടി നദിയിലാണ് ഈ വെള്ളച്ചാട്ടം. ഫോട്ടോഗ്രാഫറുടേയും പ്രകൃതി സ്‌നേഹികളുടേയും ഇഷ്ടസ്ഥലമാണ് ഇവിടം
ദൂധ്‌സാഗര്‍ വെള്ളച്ചാട്ടം
ഗോവയിലാണ് ദൂധ്‌സാഗര്‍ വെള്ളച്ചാട്ടം. ഉയരത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ അഞ്ചാമതും ലോകത്തില്‍ 227ാമതുമാണ് ദൂധ്‌സാഗറിന്റെ സ്ഥാനം.
ജോഗ് വെള്ളച്ചാട്ടം
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ജോഗ്. കര്‍ണാടക ജില്ലയിലെ ഷിമോഗയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 253 മീറ്റര്‍ അടി ഉയരത്തില്‍ നിന്നാണ് ഇത് പതിക്കുന്നത്.
ഹൊഗെനക്കല്‍ വെള്ളച്ചാട്ടം
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെള്ളച്ചാട്ടമാണ് ഹൊഗെനക്കല്‍. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാവേരി നദിയിലാണ് വെള്ളച്ചാട്ടം. വട്ടവഞ്ചിയിലൂടെയുള്ള ഇവിടുത്തെ ജലയാത്രയാണ് ഏറ്റവും കൗതുകകരം.
കെംപ്റ്റി വെള്ളച്ചാട്ടം
ഉത്തരാഖണ്ഡിലെ മുസ്സൂറിക്കടുത്താണ് ഈ വെള്ളച്ചാട്ടം. 4500 അടി ഉയരത്തില്‍ നിന്നും പതിക്കുന്നു.
മേഘമലൈ വെള്ളച്ചാട്ടം
തമിഴ്‌നാട്ടിലെ മേഘമലൈ വാട്ടര്‍ ഫാള്‍സ് പശ്ചിമഘട്ട മലനിരകളില്‍ നിന്നുല്‍ഭവിക്കുന്നതാണ്. മലനിരകളുടേയും തേയിലക്കാടുകളുടേയും ഇടയിലുള്ള ഈ വെള്ളച്ചാട്ടം ആളുകളുടെ ഹൃദയം കവരും.
ചോപ്റ്റ വെള്ളച്ചാട്ടം
ഉത്തരാഖണ്ഡിലെ ഈ വെള്ളച്ചാട്ടം നിബിഡ വനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് നല്ലൊരു പ്രദേശമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates