ഫോൺ ഇല്ലാത്ത ഒരു ദിവസം; ഡിജിറ്റൽ ഡിറ്റോക്സ് പരീക്ഷിച്ചാലോ?

സമകാലിക മലയാളം ഡെസ്ക്

രാവിലെ ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നതുവരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് പലരും.

Digital Detox | Pinterest

എന്നാൽ ആവശ്യത്തിലധികമുള്ള ഫോൺ ഉപയോഗം കുറച്ചുനേരത്തേക്കെങ്കിലും മാറ്റിവെച്ചാലോ? അതാണ് ഡിജിറ്റൽ ഡിറ്റോക്സ് എന്ന ആശയത്തിന്റെ പ്രസക്തി.

Digital Detox | Pinterest

മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനോ നിശ്ചിത സമയത്തേക്ക് ഒഴിവാക്കുന്നതിനോ ആണ് ഡിജിറ്റൽ ഡിറ്റോക്സ് എന്നു പറയുന്നത്.

Digital Detox | Pinterest

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഫോൺ ഉപയോഗിക്കുന്നത് ഉറക്കസമയത്തെ വൈകിപ്പിക്കാം. രാത്രി സ്ക്രീൻ സമയം കുറയ്ക്കുകയും ഉറങ്ങുന്നതിന് മുമ്പ് ഫോൺ മാറ്റിവയ്ക്കുകയും ചെയ്യുന്നത് നല്ല ഉറക്കശീലങ്ങൾ വളർത്താൻ സഹായിക്കും.

Digital Detox | Pinterest

ഫോൺ ഉപയോഗം കുറയ്ക്കുന്നതിലൂടെ വായന, പാചകം, വ്യായാമം, എഴുത്ത്, ചെടിപരിപാലനം തുടങ്ങിയ കാര്യങ്ങൾക്കായി സമയം കണ്ടെത്താം. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നേരിട്ട് സംസാരിക്കാനും കൂടുതൽ അവസരം ലഭിക്കും.

Digital Detox | Pinterest

രാവിലെ ഉണർന്ന ഉടൻ ഫോൺ പരിശോധിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോൾ ഫോൺ മാറ്റിവയ്ക്കുക.

Digital Detox | Pinterest

സോഷ്യൽ മീഡിയ ഉപയോഗിക്കാൻ നിശ്ചിത സമയം തീരുമാനിക്കുക. ഒഴിവുസമയത്ത് പുസ്തകം വായിക്കുകയോ നടക്കുകയോ ചെയ്യുക.

Digital Detox | Pinterest
samakalika malayalam | samakalika malayalam