സമകാലിക മലയാളം ഡെസ്ക്
പാചകവാതക ക്ഷാമം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് എല്ലാവരും
ഈ സാഹചര്യത്തില്‍ പാചകവാതകം ലാഭിക്കാനുള്ള ചില എളുപ്പവഴികള്‍ നോക്കാം.
പാചകം തുടങ്ങിയതിന് ശേഷം പച്ചക്കറികളും, മസാലകളും എടുക്കാന്‍ പോകുന്നത് ചിലരുടെ ശീലമാണ് ഇത് ഒഴിവാക്കുക. ആവശ്യമായ പച്ചക്കറികളും മറ്റും പാചകം തുടങ്ങുന്നതിന് മുമ്പ് തന്നെ സമീപത്ത് എടുത്തുവെയ്ക്കുക
പാത്രങ്ങള്‍ തുറന്നുവെച്ച് പാകം ചെയ്യുന്നതിന് പകരം മൂടിവെച്ച് പാകം ചെയ്യുന്നത് ഭക്ഷണം എളുപ്പത്തില്‍ വെന്തുകിട്ടാന്‍ സഹായിക്കും.
പരിപ്പ്, ഇറച്ചി എന്നിവ വേവിക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. മറ്റ് പാത്രങ്ങളെ അപേക്ഷിച്ച് പ്രഷര്‍ കുക്കര്‍ ഗ്യാസ് ലാഭിക്കാന്‍ സഹായിക്കും
ഫ്രിഡ്ജില്‍ വെച്ച ഭക്ഷ്യവസ്തുക്കള്‍ കുറച്ചു സമയം പുറത്തെടുത്തതിന് ശേഷം മാത്രം വേവിക്കുക.
പാചകത്തിന് ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. ആവശ്യത്തിലധികം വെള്ളം ഉപയോഗിക്കുന്നത് ഗ്യാസ് ചെലവ് വര്‍ധിപ്പിക്കും
ഏത് സമയവും ഹൈ-ഫ്ലെയിമിൽ പാചകം ചെയ്യുന്നത് ശരിയല്ല. ഇത് ഗ്യാസ് നഷ്ടം വര്‍ധിപ്പിക്കും. തിളച്ചുകഴിഞ്ഞാല്‍ തീ കുറച്ചുവെച്ച് പാചകം ചെയ്യാം.
ബര്‍ണറുകളില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് ഇന്ധനക്ഷമത കുറയ്ക്കും. പാത്രത്തിന്റെ വലിപ്പത്തിന് അനുയോജ്യമായ ബര്‍ണറുകള്‍ തിരഞ്ഞെടുക്കുക
ചെറിയ അളവില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് വലിയ പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. വേകാന്‍ കൂടുതല്‍ സമയമെടുക്കുന്നതിന് ഇത് കാരണമാകും. ഇത് ഗ്യാസ് നഷ്ടം വര്‍ധിപ്പിക്കും.
നീല നിറത്തിലുള്ള തീയാണ് സ്റ്റൗവിൽ നിന്ന് വരേണ്ടത്. ചുവന്ന തീ വരുന്നത് സ്റ്റൗ സർവ്വീസ് ചെയ്യാനായി എന്നതിന്റെ ലക്ഷണമാണ്.
സ്റ്റൗവില്‍ വയ്ക്കുന്ന പാത്രത്തില്‍ ജലാംശമില്ലാത്തതാണ് നല്ലത്. ജലാംശമുണ്ടെങ്കില്‍ അത് നന്നായി തുടച്ച് മാറ്റിയതിന് ശേഷം വെച്ചാല്‍ പാത്രം വേഗം ചൂടാകും.
പാചകം കഴിഞ്ഞാലുടന്‍ റെഗുലേറ്റര്‍ ഓഫ് ചെയ്യണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates