മുട്ടയ്ക്കൊപ്പം കഴിക്കാവുന്ന ആരോ​ഗ്യകരമായ കോമ്പോ

സമകാലിക മലയാളം ഡെസ്ക്

വളരെ ഹെൽത്തിയായിട്ടുള്ള ഭക്ഷണമാണ് മുട്ട.

Egg | Pinterest

മുട്ടയ്‌ക്കൊപ്പം പലതരത്തിലുള്ള ചേരുവകള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്.

Egg | Pinterest

മുട്ടയുടെ പോഷകഗുണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അതിനൊപ്പം ചേര്‍ക്കാവുന്ന ചില ചേരുവകള്‍ നോക്കാം

Egg | Pinterest

അവോക്കാഡോ

പോഷകസമൃദ്ധമായ അവോക്കഡോ മുട്ടയ്‌ക്കൊപ്പം മികച്ച ഓപ്ഷനാണ്. ഇത് ദീര്‍ഘനേരം വയറിന് സംതപ്തി നല്‍കുന്നതാണ്. മാത്രമല്ല, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

Avacado | Pinterest

ചീര

മുട്ടയും ചീരയും ആരോഗ്യകരമായ കോമ്പിനേഷനാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇരുമ്പ്, നാരുകള്‍, വിറ്റാമിനുകള്‍ അടങ്ങിയ ചീര മുട്ടയ്‌ക്കൊപ്പം ചേര്‍ക്കുന്നത് വിഭവത്തിന്റെ പോഷകഗുണം ഇരട്ടിയാക്കുന്നു.

spinach | Pinterest

തക്കാളി

മുട്ടയില്‍ തക്കാളി കഷ്ണങ്ങളാക്കി നുറുക്കി ചേര്‍ക്കുന്നത് ആന്റി-ഓക്‌സിഡന്റിന്റെ ആളവു കൂട്ടുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Tomato | Pinterest

ചീസ്

മുട്ടയും ചീസും എപ്പോഴും ഒരു ക്ലാസിക് കോമ്പിനേഷനാണ്. മുട്ടയ്‌ക്കൊപ്പം ചീസ് ചേര്‍ക്കുന്നത് വിഭവം അല്‍പം ക്രീമിയും രുചികരവുമാക്കുന്നു. ഇത് ആരോഗ്യത്തിനും ബെസ്റ്റാണ്.

Chees | Pinterest

ഉരുളക്കിഴങ്ങ്

മുട്ടക്കറി ഉണ്ടാക്കുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കാറുണ്ടോ? രുചിക്ക് വേണ്ടി മാത്രമല്ല, ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ച് മുട്ടയ്ക്കൊപ്പം വളരെ നന്നായി യോജിക്കുകയും ആരോഗ്യകരമായ കോമ്പിനേഷന്‍ ആക്കുകയും ചെയ്യുന്നു.

Potato | Pinterest

കൂണ്‍

നല്ല സോഫ്റ്റ് ആയ കൂണുകള്‍ ചെറിയ കഷ്ണങ്ങളാക്കി മുട്ട ഓംലെറ്റ് അടിക്കുന്നതിനൊപ്പം ചേര്‍ത്ത് ഉണ്ടാക്കുന്നത് രുചിക്കും ആരോഗ്യത്തിനും നല്ലതാണ്.

Mushroom | Pinterest

ബെല്‍ പെപ്പേഴ്‌സ്

മുട്ടയ്‌ക്കൊപ്പം ബെല്‍ പെപ്പേഴ്‌സ് ചെറിയ കഷ്ണങ്ങളാക്കി ചേര്‍ക്കുന്നത് പോഷകസമൃദ്ധവും രുചികരവുമാണ്. ബെല്‍ പെപ്പേഴ്‌സില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ മികച്ചതാണ്.

Bell pepper | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File